Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅട്ടപ്പാടിയിലേക്ക്​...

അട്ടപ്പാടിയിലേക്ക്​ നേതാക്കളൊഴുകി

text_fields
bookmark_border
അഗളി: അട്ടപ്പാടിയിലേക്ക് ശനിയാഴ്ച രാവിലെ മുതൽ നേതാക്കളുടെയും പൊതുജനങ്ങളുടെയും ഒഴുക്കായിരുന്നു. നേതാക്കൾ സമരപന്തലിലെത്തി മധുവി​െൻറ മാതാവിനെയും സഹോദരിയെയും സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, വി.എം. സുധീരൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എം.എൽ.എ, സി.കെ. ജാനു തുടങ്ങിയവർ സമരപന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവാജി സമരപന്തലിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. ബി.ജെ.പിയും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താലിനെതുടർന്ന് സമരപന്തലിലെത്താൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ജനസാഗരം അഗളിയിലേക്ക് ഒഴുകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story