Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറാങ്ക്​ലിസ്​റ്റ്​...

'റാങ്ക്​ലിസ്​റ്റ്​ കാലാവധി നീട്ടണം'

text_fields
bookmark_border
മലപ്പുറം: കൃത്യമായ നിയമനങ്ങൾ നടക്കാത്തതിനാൽ 2015 മാർച്ചിൽ നിലവിൽവന്ന മലപ്പുറം എൽ.ഡി.സി ലിസ്റ്റി​െൻറ കാലാവധി 2018 ഡിസംബർ 31 വരെ നീട്ടണമെന്നും ഇൗ കാലയളവിലെ നിയമനങ്ങൾ സൂപ്പർ ന്യുമററിയായി അനുവദിച്ച് നീതി ഉറപ്പാക്കണമെന്നും ഒാൾ കേരള എൽ.ഡി ക്ലാർക് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽപേർ വിരമിച്ചിട്ടും ചരിത്രത്തിൽ ഏറ്റവും കുറവ് നിയമനം നടന്ന ലിസ്റ്റാണിത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിരലിലെണ്ണാവുന്ന ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. സൂപ്പർ ന്യുമററി കാരണം രണ്ടര വർഷത്തെ കാലാവധി മാത്രമാണ് ഇൗ ലിസ്റ്റിന് ലഭിക്കുക. പ്രായപരിധി കഴിഞ്ഞതിനാൽ ഇനിയൊരു പരീക്ഷ എഴുതി നിയമനം നേടാൻ സാധിക്കാത്ത നിരവധി പേരാണ് ലിസ്റ്റിലുള്ളതെന്നും തുല്യനീതിയുറപ്പാക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.ജെ. ഷൈജു, ഹാരിസ് മുഹമ്മദ്്, സജിന, റക്സാന, ഹസീന, സജീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story