Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിരുവാണി ഡാമിൽനിന്ന്​...

ശിരുവാണി ഡാമിൽനിന്ന്​ വെള്ളമെടുക്കൽ: തമിഴ്​നാട്​ സർക്കാർ ഇടപെടുന്നു

text_fields
bookmark_border
കോയമ്പത്തൂർ: ശിരുവാണി ഡാമിൽനിന്ന് മുന്നറിയിപ്പില്ലാതെ കേരളം ജലമൂറ്റുന്നതിൽ തമിഴ്നാടിന് അമർഷം. പ്രശ്നത്തിൽ ഉടൻ ഇടപെടണമെന്ന് വാട്ടർ അതോറിറ്റിയും കോയമ്പത്തൂർ കോർപറേഷനും തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ടും കൈമാറി. ഇതി​െൻറ അടിസ്ഥാനത്തിൽ തമിഴ്നാട് സർക്കാർ അടുത്തദിവസം കേരള സർക്കാറുമായി ബന്ധപ്പെടും. പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽനിന്ന് അർഹതപ്പെട്ട വെള്ളം വിട്ടുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് സർവകക്ഷി ആക്ഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ, തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് പോകുന്ന ചരക്കുവാഹനങ്ങൾ തടഞ്ഞുവരികയാണ്. ഇൗ സാഹചര്യത്തിലാണ് ശിരുവാണി ഡാമിൽനിന്ന് അട്ടപ്പാടിയിലെ ശിരുവാണി പുഴയിലേക്ക് വെള്ളം തുറന്നുവിട്ടത്. ശിരുവാണി ഡാമിന് ഷട്ടറുകളില്ല. അടിയന്തര സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ജലസംഭരണിയുടെ അടിത്തട്ടിലെ ആറ് സ്ലൂയിസ് വാൽവുകളിൽ രണ്ടെണ്ണമാണ് തുറന്നുവിട്ടത്. 50 ക്യൂസെക്സ് വെള്ളമാണ് കേരളം ശേഖരിക്കുന്നത്. ഇതോടെ ഡാമിലെ ജലവിതാനം കുറഞ്ഞുവരികയാണ്. ശിരുവാണി പുഴയിൽ വിവിധയിടങ്ങളിലായി താൽക്കാലിക അണകൾ നിർമിച്ച് വെള്ളം കൃഷിക്ക് ഉപയുക്തമാക്കാനാണ് തീരുമാനം. കേരള ജലസേചന വകുപ്പി​െൻറ നടപടി തമിഴ്നാട് അധികൃതരിൽ ആശങ്ക ഉയർത്തി. 49.50 അടി ഉയരമുള്ള ജലസംഭരണിയിൽ നിലവിൽ 40 അടി ഉയരത്തിലാണ് വെള്ളമുള്ളത്. മേയ്-ജൂൺ വരെ കോയമ്പത്തൂർ മേഖലയിലെ കുടിവെള്ള ആവശ്യത്തിന് ഇത് മതിയാവുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. കേരളം വെള്ളമെടുത്ത് തുടങ്ങിയതറിഞ്ഞ് തമിഴ്നാട് വാട്ടർ അതോറിറ്റിയിലെയും കോയമ്പത്തൂർ കോർപറേഷനിലെയും ഉന്നത ഉദ്യോഗസ്ഥ സംഘം ശിരുവാണി ഡാം സന്ദർശിച്ചു. ആളിയാറിൽനിന്ന് വെള്ളം വിട്ടുകിട്ടുന്നതിന് സമ്മർദ തന്ത്രമെന്ന നിലയിലാണ് ശിരുവാണിയിൽനിന്ന് കേരളം ജലമൂറ്റുന്നതെന്ന് ഉദ്യോഗസ്ഥ കേന്ദ്രങ്ങൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story