Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.പി.സി പാസിങ്​...

എസ്.പി.സി പാസിങ്​ ഔട്ട്പരേഡ്

text_fields
bookmark_border
വള്ളിക്കുന്ന്: ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്സ് (എസ്.പി.സി) ആദ്യ ബാച്ചി​െൻറ പാസിങ് ഔട്ട് പരേഡ് നടത്തി. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് സല്യൂട്ട് സ്വീകരിച്ചു. തിരൂരങ്ങാടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ. സുനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. എസ്.പി.സി മലപ്പുറം ജില്ല അസി. നോഡൽ ഓഫിസർ കൃഷ്ണദാസ്, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം എം. ബേബി, തേഞ്ഞിപ്പലം പൊലീസ് സബ് ഇൻസ്പെക്ടർ സി.കെ. നാസർ, പരപ്പനങ്ങാടി അസി. എസ്.ഐ കെ. സുരേഷ് കുമാർ, പി.ടി.എ പ്രസിഡൻറ് ഉണ്ണി അണ്ടിശ്ശേരി, സി. വൽസൻ, കെ.ആർ. മഞ്ജുള, പ്രധാനാധ്യാപിക ആർ.പി. ബിന്ദു, പ്രിൻസിപ്പൽ കെ. സദാനന്ദൻ, ജിതേഷ് ബാബു എന്നിവർ സംസാരിച്ചു. കാഡറ്റുകൾക്ക് പരിശീലനം നൽകിയ സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ്, ദിനു, സ്മിത, ബിജേഷ് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story