Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേലേമ്പ്രയില്‍...

ചേലേമ്പ്രയില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ യോഗം

text_fields
bookmark_border
ഫോട്ടോ-ചേലേമ്പ്രയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു തേഞ്ഞിപ്പലം: ചേലേമ്പ്ര പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. ചേലേമ്പ്ര എ.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വികസന സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കരട് പദ്ധതി സംബന്ധിച്ച് പ്രസിഡൻറ് വിശദീകരിച്ചു. വൈസ് പ്രസിഡൻറ് കെ. ജമീല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുല്‍ അസീസ്, ഉദയകുമാരി, സി. ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല മാന്ത്രമ്മല്‍, പഞ്ചായത്ത് അംഗങ്ങളായ ഇ.വി. ബീന, കുഞ്ഞിമുട്ടി, ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. അസി. സെക്രട്ടറി ഷീജ കെ. അഹമ്മദ് സ്വാഗതവും ലത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story