Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലാലയ പുരസ്കാരം പി....

കലാലയ പുരസ്കാരം പി. ഹെന്നക്ക്

text_fields
bookmark_border
മമ്പാട്: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ മികച്ച വിദ്യാര്‍ഥി പ്രതിഭക്ക് ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ് ഓട്ടണമസ് കോളജ് ഏര്‍പ്പെടുത്തിയ പത്താമത് ഫാ. ജോസ് ചുങ്കന്‍ കലാലയരത്‌ന പുരസ്‌കാരത്തിന് മമ്പാട് എം.ഇ.എസ് കോളജ് ബിരുദ വിദ്യാര്‍ഥിനി പി. ഹെന്നയെ തെരഞ്ഞെടുത്തു. അക്കാദമിക നിലവാരത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും നേതൃത്വപാടവവും പരിഗണിച്ചാണ് 5005 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നൽകുന്നതെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. മാത്യു പോള്‍ ഊക്കന്‍, പുരസ്‌കാര സമിതി കൺവീനര്‍ പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ് എന്നിവർ അറിയിച്ചു. ഫെബ്രുവരി 28ന് 1.30ന് കേരള കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പുരസ്കാരം സമ്മാനിക്കും. ഇന്‍ഡോ-അമേരിക്കന്‍ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി അമേരിക്കയിലെ അയോവ കിര്‍ക്ക്‌വുഡ് കമ്യൂണിറ്റി കോളജില്‍ ഒരു വര്‍ഷത്തെ പഠനം നടത്തുകയാണ് ഹെന്ന. പടം.. ഹെന്ന
Show Full Article
TAGS:LOCAL NEWS 
Next Story