Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോഷ്യല്‍ ഓഡിറ്റിങ്...

സോഷ്യല്‍ ഓഡിറ്റിങ് ഏകദിന പരിശീലനം

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടി സോഷ്യല്‍ ഓഡിറ്റിങ്ങി‍​െൻറ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം നൽകി. ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളിലെ 29 അംഗൻവാടികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. ആശാവര്‍ക്കര്‍മാര്‍, അംഗൻവാടി, ഐ.സി.ഡി.എസ് ജീവനക്കാര്‍ എന്നിവർ സംബന്ധിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുബൈദ ക്ലാസെടുത്തു. വൈസ്പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഗംഗാദേവി ശ്രീരാഗം, സുരേഷ്‌കുമാര്‍ കളരിക്കല്‍, അനിതാരാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവദാസന്‍ നായര്‍, അസി. സെക്രട്ടറി അബ്ദുൽ റഷീദ്, അമരമ്പലം, കാളികാവ് ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍മാരായ കെ.പി. റഹ്മത്ത്, സഫിയ, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story