Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചുള്ളിയോട് കെമിക്കല്‍...

ചുള്ളിയോട് കെമിക്കല്‍ ഫാക്ടറിക്ക് പഞ്ചായത്തി‍െൻറ സ്​റ്റോപ് മെമ്മോ

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിലെ ചുള്ളിയോട് പുതുതായി ആരംഭിക്കുന്ന കെമിക്കല്‍ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് അമരമ്പലം പഞ്ചായത്ത് അറിയിപ്പ് നൽകി. സമീപവാസികളുടെ പരാതിയെ തുടർന്നാണ് അധികൃതരുടെ നടപടി. ചുള്ളിയോട് ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് സമീപത്താണ് സ്വകാര്യ വ്യക്തി ഫർണിച്ചർ നിർമാണത്തിനാവശ്യമായ മരങ്ങള്‍ പുഴുങ്ങുന്ന കെമിക്കല്‍ ഫാക്ടറി തുടങ്ങാനുള്ള പ്രാഥമിക പ്രവർത്തനം നടത്തിയത്. സ്ഥാപനം തുടങ്ങാനാവശ്യമായ മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ്, ഫയർ ആൻഡ് റെസ്ക്യൂ ഫിറ്റ്നസ്, പഞ്ചായത്ത് പെർമിഷൻ എന്നിവ സ്ഥാപന ഉടമ വാങ്ങിയിരുന്നു. എന്നാല്‍, നിർമാണശാലക്കുള്ള കെട്ടിട്ട നിർമാണം ആരംഭിച്ചതോടെയാണ് പരിസരവാസികൾ ജനകീയ സമിതി രൂപവത്കരിച്ച് സമരം ശക്തമാക്കിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഉന്നയിച്ച് സമരസമിതി അമരമ്പലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നൽകി. ഇതി‍​െൻറ അടിസ്ഥാനത്തിൽ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാതയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറി ശിവദാസൻ നായർ, ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്ഥലം സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി. ഫാക്ടറിക്ക് സമീപത്തെ ജനങ്ങളുടെ പരാതി കണക്കിലെടുത്ത് മലിനീകരണ നിയന്ത്രണ ബോർഡിൽ പുനഃപരിശോധന നടത്താന്‍ റിപ്പോർട്ട് നല്‍കാനും ഫാക്ടറി നിർമാണം താൽക്കാലികമായി നിർത്താനും നോട്ടീസ് നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അറിയിച്ചു. ഫാക്ടറിക്ക് സമീപം നിലനിന്നിരുന്ന തോട് കൈയേറി എന്ന പരാതി പരിശോധിച്ച് വസ്തുത കണ്ടെത്താന്‍ റവന്യൂ വകുപ്പിന് നിർദേശം നല്‍കുമെന്നും അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story