Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി^സി.പി.എം...

ബി.ജെ.പി^സി.പി.എം സംഘര്‍ഷം: പ്രതികളെ പിടികൂടാത്തത്​ പാർട്ടികളുടെ സമ്മർദത്തിന്​ വഴങ്ങിയെന്ന്​

text_fields
bookmark_border
ബി.ജെ.പി-സി.പി.എം സംഘര്‍ഷം: പ്രതികളെ പിടികൂടാത്തത് പാർട്ടികളുടെ സമ്മർദത്തിന് വഴങ്ങിയെന്ന് എടപ്പാള്‍: വട്ടംകുളത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിലെ പ്രതികളെ പത്ത് ദിവസമായിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത് ഇരുപാര്‍ട്ടികളുടെയും സമ്മർദങ്ങള്‍ക്ക് വഴങ്ങിയാണെന്ന ആരോപണം ശക്തം. ഇരുവിഭാഗങ്ങളില്‍ നിന്നായി ഒമ്പത് പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തതെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് തങ്ങളുടെ പ്രവര്‍ത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തതായി ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. ഹര്‍ത്താല്‍ ദിനത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതും പ്രകടനം നടത്തിയ സി.പി.എമ്മിനെ കേസിൽനിന്ന് ഒഴിവാക്കിയതും ബി.ജെ.പി വിവാദമാക്കുന്നുണ്ട്. പൊലീസ് നടപടിക്കെതിരെ െവള്ളിയാഴ്ച വട്ടംകുളത്ത് ബി.ജെ.പി പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. എല്‍.സി സെക്രട്ടറിയെ ആക്രമിച്ച സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ആവശ്യം ഉന്നയിക്കാത്തത് ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. പാര്‍ട്ടി അണികള്‍ക്കിടയിലും നേതൃത്വത്തി​െൻറ നിശ്ശബ്ദത പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story