Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.ഐ വിളംബര ജാഥ

സി.പി.ഐ വിളംബര ജാഥ

text_fields
bookmark_border
പൊന്നാനി: മാർച്ച് ഒന്നുമുതൽ അഞ്ചുവരെ മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളന പ്രചാരണാർഥം നഗരത്തിൽ വിളംബര ജാഥ നടത്തി. മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥക്ക് എ.കെ. ജബ്ബാർ, എം.എ. ഹമീദ്, എൻ. സിറാജുദ്ദീൻ, പി.പി. അബ്ദുറഹ്മാൻ, എവറസ്റ്റ് ലത്തീഫ് എന്നിവർ നേതൃത്വം നൽകി. വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വെളിയങ്കോട്: ജില്ലയിലെ മാതൃക വിദ്യാലയമെന്ന ലക്ഷ്യവുമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാനൊരുങ്ങി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി സ്കൂൾ. 1926ൽ പ്രവർത്തനം തുടങ്ങിയ തീരദേശ മേഖലയോട് ചേർന്നുള്ള ഏകവിദ്യാലയമാണെങ്കിലും നവതി പിന്നിട്ടിട്ടും കാര്യമായ പുരോഗതിയെത്തിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തീരദേശ മേഖലയിലെ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ ഉപയോഗപ്പെടുത്തിയാണ് സ്കൂളിനെ മികവി​െൻറ കേന്ദ്രമാക്കുന്നത്. ഇതി​െൻറ ഭാഗമായി ആദ്യഘട്ടത്തിൽ നിയമസഭ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ 30 ലക്ഷം രൂപയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മികവി​െൻറ കേന്ദ്രമാക്കി ഉയർത്തുന്നതി​െൻറ ഭാഗമായി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് എം.കെ. പ്രേമജ സുധീർ അധ്യക്ഷത വഹിച്ചു. അക്കാദമിക് കർമരേഖ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ബബിത നൗഫൽ പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.കെ. ബീരാൻകുട്ടിക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ബി.ആർ.സി കോഓഡിനേറ്റർ കെ.പി. രഘു മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം റഹ്‍മത്ത് ഹംസു, പി.ടി.എ പ്രസിഡൻറ് എം.എസ്. മുസ്തഫ, സ്കൂൾ വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട്, വൈസ് ചെയർമാൻ എം.പി. അബ്ദുല്ലഹാജി, പ്രധാനാധ്യാപിക ജെസി, ടി.പി. കേരളീയൻ, കെ. ഹസ്സൻകോയ, കെ. അബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story