Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർമാണത്തിനിടെ വീട്​...

നിർമാണത്തിനിടെ വീട്​ തകർന്ന്​ മൂന്നുപേർക്ക്​ പരിക്ക്​

text_fields
bookmark_border
മലപ്പുറം: ഇരുമ്പുഴി കരുവഞ്ചേരിപറമ്പിൽ നിർമാണത്തിനിടെ വീടി​െൻറ മുകൾഭാഗം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇരുമ്പുഴി വണ്ടിക്കാടൻ സക്കീർ, ചെന്നൈ സ്വദേശി അണ്ണാമലൈ, തിരുവനന്തപുരം സ്വദേശി വിനു എന്നിവർക്കാണ് പരിക്കേറ്റത്. മലപ്പുറത്തുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. കാലിന് സാരമായി പരിക്കേറ്റ വിനുവിനെയും സക്കീറിനെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 9.45ന് ചാലിൽ കിഴക്കേത്തലാപ്പിൽ അഷ്റഫി​െൻറ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അപകടം. രണ്ടാംനിലയിൽ തേപ്പ് പണിയിലായിരുന്നവരുടെ മുകളിലേക്കാണ് ചുമരും സ്ലാബും മറിഞ്ഞത്. ഇതോടെ തൊഴിലാളികൾ കല്ലി​െൻറയും കോൺക്രീറ്റ് കഷണങ്ങളുടെയും അടിയിൽപെടുകയായിരുന്നു. അശാസ്ത്രീയ നിർമാണമാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. ബീമില്ലാതെയാണ് ഏറെ ഉയരത്തിൽ ചുമർ കെട്ടിയത്. വയറിങ്ങിന് പൈപ്പിടാനായി ചുമരി​െൻറ മധ്യത്തിലൂടെ ആഴത്തിൽ തുരന്നതും അപകടത്തിനിടയാക്കി. മലപ്പുറം ഫയർ സ്റ്റേഷൻ ഒാഫിസർ സി. ബാബുരാജൻ, ലീഡിങ് ഫയർമാന്മാരായ അബ്ദുൽ സലീം, അജിത് കുമാർ, ഫയർമാന്മാരായ ജാബിർ, മനു, പ്രശാന്ത്, ഉമ്മർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story