Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊതുമരാമത്ത് വകുപ്പ്...

'പൊതുമരാമത്ത് വകുപ്പ് സ്​പെഷൽ റൂൾ അട്ടിമറിക്കരുത്​'

text_fields
bookmark_border
മലപ്പുറം: പൊതുമരാമത്ത് വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ അട്ടിമറിക്കുന്ന തരത്തിൽ സ്പെഷൽ റൂൾ ഭേദഗതി ചെയ്യാനുള്ള കരട് നിർദേശം പിൻവലിക്കണമെന്ന് കേരള എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള എൻജിനീയറിങ് സബോർഡിനേറ്റ് ജീവനക്കാരുടെ പ്രമോഷനുകൾ പൂർണമായി തടയുന്ന ശിപാർശകൾ തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. മൂസ അധ്യക്ഷത വഹിച്ചു. പി. കുഞ്ഞിമാമു, ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ, വിനോദ്, കെ. അനീഷ്, അക്ബർ കൊളക്കാടൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.ആർ. റെജി സ്വാഗതവും പി.കെ. മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു. യാത്രയയപ്പും അനുമോദനവും മലപ്പുറം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, സർവിസിൽനിന്ന് വിരമിക്കുന്നവർക്ക് യാത്രയയപ്പും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ പരത്തുള്ളി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ ഷിബു ശങ്കർ, അരുൺകുമാർ എന്നിവർക്കുള്ള ഉപഹാരം ജോയൻറ് എക്സൈസ് കമീഷണർ പി.വി. മുരളികുമാർ സമ്മാനിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന ജോൺ ജോർജ് തോമസിനുള്ള ഉപഹാരം ഡെപ്യൂട്ടി കമീഷണർ വി.ആർ. അനിൽകുമാർ കൈമാറി. അസി. എക്സൈസ് കമീഷണർ കെ. സജി, അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി കെ. രാമകൃഷ്ണൻ, ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. അശോകൻ, വഹാബ്, സൂരജ്, വേലായുധൻ, ജില്ല സെക്രട്ടറി ദിപീഷ്, വൈസ് പ്രസിഡൻറ് സ്മിത എന്നിവർ സംസാരിച്ചു. CAPTION: mplas കെ.എസ്.ഇ.എസ്.എ യാത്രയയപ്പും വിശിഷ്ട സേവ മെഡൽ നേടിയവരെ ആദരിക്കലും പരത്തുള്ളി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story