Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആവേശമായി വിളംബര ജാഥ

ആവേശമായി വിളംബര ജാഥ

text_fields
bookmark_border
മലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പ്രവർത്തകർക്ക് ആവേശം പകർന്ന് നഗരത്തിൽ വിളംബര ജാഥ നടത്തി. വിവിധ മണ്ഡലം കേന്ദ്രങ്ങളിലും വിളംബര ജാഥ നടന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റ് പരിസരത്ത് പുസ്തകോത്സവം തുടങ്ങും. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടൗൺഹാൾ പരിസരത്ത് വൈകീട്ട് നാലിന് നടക്കുന്ന േഫാേട്ടാ പ്രദർശനത്തി​െൻറ ഉദ്ഘാടനം നിലമ്പൂർ ആയിശ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ കാർഷിക പ്രദർശനവും വിപണന മേളയും മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ടൗൺഹാളിൽ നടക്കുന്ന മാധ്യമ സെമിനാറി​െൻറ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ടൗൺഹാളിൽ നടക്കുന്ന ഫലസ്തീൻ െഎക്യദാർഢ്യ സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story