Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമരത്തിൽ പങ്കെടുത്ത്...

സമരത്തിൽ പങ്കെടുത്ത് മടങ്ങവേ ഊരാളി സംഘത്തിന് നേരെ കല്ലേറ്

text_fields
bookmark_border
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തി​െൻറ മർദനമേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഗളിയിൽ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ ഊരാളി സംഘത്തിനെതിരെ ആക്രമണം. ഇവരുടെ വാഹനത്തിന് നേരെ ബൈക്കിലെത്തിയ രണ്ടുപേർ കല്ലെറിയുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അഗളി പിന്നിട്ട് ഏകദേശം രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ആക്രമണമുണ്ടായതെന്ന് ഊരാളി മാർട്ടിൻ പറഞ്ഞു. കല്ലേറിൽ വാനി​െൻറ മുൻവശത്തെ ചില്ല് തകർന്നു. മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. വാനിൽ കുട്ടികളടക്കം 15ഓളം പേർ ഉണ്ടായിരുന്നു. അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story