Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുസ്​തക പ്രകാശനം നാളെ

പുസ്​തക പ്രകാശനം നാളെ

text_fields
bookmark_border
മലപ്പുറം: നൂറുൽ മശാഇബ് അഹ്മദ് മുഹ്യുദ്ദീൻ നൂരിശ ജീലാനിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ പുസ്തകം 'സീറത്തെ നൂരി സയ്യിദ് നൂരിശ-സൂഫിവഴിയിലെ നിത്യപ്രകാശം' തിങ്കളാഴ്ച രാവിലെ 10ന് പെരിന്തൽമണ്ണ നഗരസഭ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പെരിന്തൽമണ്ണ അൽ ആരിഫ് ഇസ്ലാമിക് പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകം നൂരിശ തങ്ങളുടെ പൗത്രൻ നൂരിശ സാനി അഹമ്മദ് മൊഹിയുദ്ദീൻ ജീലാനി പ്രകാശനം ചെയ്യും. പരിപാടിയുടെ ഭാഗമായി 'കേരളത്തി​െൻറ സൂഫി പാരമ്പര്യവും നൂരിശ തങ്ങളും' വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കും. സിൽസില നൂരിയ പ്രസിഡൻറ് മൗലാന യൂസുഫ് നിസാമി ശാഹ് സുഹൂരി, നാനാക്കൽ മുഹമ്മദ്, എ.െക. അലവി മുസ്ലിയാർ നവാസി ശാഹ് സുഹൂരി, സി. മൂസ ബാഖവി കുന്നപ്പള്ളി, പി.പി. ഖാജ ബിൻ അബൂബക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story