Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെമ്മലശ്ശേരിയിൽ പാലം...

ചെമ്മലശ്ശേരിയിൽ പാലം നവീകരണത്തിന് തുടക്കം

text_fields
bookmark_border
പുലാമന്തോൾ: കൊളത്തൂർ-പുലാമന്തോൾ റൂട്ടിൽ ചെമ്മലശ്ശേരി പാടംഭാഗത്ത് പാലം നവീകരണത്തിന് തുടക്കമായി. ഗതാഗതത്തിരക്കേറിയ ഈ റൂട്ടിൽ വർഷങ്ങളായി വീതികുറഞ്ഞ റോഡിലെ വളവിൽ കൈവരിയും ഭിത്തിയും തകർന്നപാലം അപകട ഭീഷണിയുയർത്തുന്നതായി പരാതിയുയർന്നിരുന്നു. വർഷങ്ങൾക്കുമുമ്പ് കൊളത്തൂർ-പുലാമന്തോൾ റോഡ് വീതികൂട്ടി നവീകരണ പ്രവർത്തനം നടത്തിയപ്പോൾ ചെമ്മലശ്ശേരി പാടം ഭാഗത്ത് താഴ്ന്ന ഭാഗം ഉയർത്തി പാലം നവീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് 14 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനം പൂർത്തിയാക്കുന്നത്. (പടം: ചെമ്മലശ്ശേരി പാടം ഭാഗത്ത് കൈവരികൾ തകർന്ന പാലത്തി​െൻറ നവീകരണ പ്രവർത്തനം തുടങ്ങിയപ്പോൾ)
Show Full Article
TAGS:LOCAL NEWS 
Next Story