Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടപ്പുഴയില്‍നിന്ന്...

കോട്ടപ്പുഴയില്‍നിന്ന് ജലമൂറ്റല്‍: ചോക്കാട്, അമരമ്പലം ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത യോഗം ചേര്‍ന്നു

text_fields
bookmark_border
കാളികാവ്: ചോക്കാട്, അമരമ്പലം അതിർത്തിയിലൂടെ ഒഴുകുന്ന കോട്ടപ്പുഴയില്‍നിന്ന് ജലമൂറ്റല്‍ നിയന്ത്രിക്കാനും ജലക്ഷാമം പരിഹരിക്കാനും യോഗം ചേർന്നു. ചോക്കാട്, അമരമ്പലം ഗ്രാമപഞ്ചായത്തുകളുടെയും മലയോര കര്‍ഷകരുെടയും ജനപ്രതിനിധികളുെടയും പൊലീസ്-വനം-റവന്യു വകുപ്പ് ഉദ്യോഗസ്ഥരുെടയും സംയുക്ത യോഗമാണ് ചോക്കാട് ഗ്രാമപഞ്ചായത്തിൽ ചേര്‍ന്നത്. മലയോര കര്‍ഷകര്‍ കോട്ടപ്പുഴയിലെ ജലം ഊറ്റുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അടിയന്തര യോഗം ചേർന്നത്. ഇരു പഞ്ചായത്തുകളുെടയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന പുഴയാണിത്. കോട്ടപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് നിരവധി കര്‍ഷകരാണ് കൃഷി നടത്തുന്നത്. ഇരു പഞ്ചായത്തിെലയും ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നതും ഈ പുഴയെയാണ്. കര്‍ഷകരുെടയും നാട്ടുകാരുെടയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് യോഗം ചേര്‍ന്നത്. എന്നാല്‍, അമരമ്പലം പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവര്‍ യോഗത്തിനെത്തിയെങ്കിലും ഇൗ പഞ്ചായത്തിലെ കര്‍ഷകര്‍ എത്തിയില്ല. കഴിഞ്ഞദിവസം ജല ചൂഷണത്തിനെതിരെ ടി.കെ കോളനിയില്‍ നാട്ടുകാര്‍ പ്രതിഷേധ യോഗം ചേരുകയും ജലചൂഷണത്തിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമരമ്പലത്തെ കര്‍ഷകര്‍ എത്താതിരുന്നത് എന്നാണറിയുന്നത്. അമരമ്പലം പഞ്ചായത്തില്‍ ഇതിനുമുമ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചോക്കാട് പഞ്ചായത്തില്‍നിന്ന് ജനപ്രതിനിധികളോ കര്‍ഷകരോ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പ്രതിസന്ധി പരിഹരിക്കാൻ ബന്ധപ്പെട്ടവര്‍ പങ്കെടുക്കാതിരുന്നതിനാല്‍ 26ന് അമരമ്പലം പഞ്ചായത്തില്‍ വീണ്ടും സംയുക്ത യോഗം ചേരാന്‍ തീരുമാനിച്ചതായി ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു പറഞ്ഞു. കര്‍ഷകരും നാട്ടുകാരും യോജിച്ച് മുന്നോട്ട് പോകണമെന്ന് ചോക്കാെട്ട മലയോര കര്‍ഷകര്‍ പറഞ്ഞു. കാട്ടാനകളുെടയും മറ്റ് വന്യമൃഗങ്ങളുെടയും ആക്രമണങ്ങളിൽനിന്ന് കാർഷികവിളകളെ മാത്രമല്ല നാട്ടുകാെരയും രക്ഷിക്കുന്നത് കർഷകരാണ്. രാവും പകലും വനാതിർത്തിയിലെ കൃഷിയിടങ്ങളിൽ ധാരാളം കർഷകർ കാവൽനിൽക്കുന്നത് കൊണ്ടാണ് മൃഗങ്ങൾ നാട്ടിലിറങ്ങാത്തത്. കൃഷിഭൂമിയിൽ ജലസേചനം നടത്തുന്നതും ഗുണകരമാണെന്നും വനം വകുപ്പ് കർഷകരെ ഉപദ്രവിക്കരുതെന്നും കർഷകർ പറഞ്ഞു. ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.എം. ഹമീദലി, വാര്‍ഡ് മെംബര്‍ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍, അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കളരിക്കല്‍ സുരേഷ് ബാബു, വാര്‍ഡ് മെംബര്‍മാരായ സി. ബിന്ദു, സുധാമണി, കാളികാവ് എസ്.ഐ ഇ.വി. സുരേഷ്‌കുമാര്‍, വനം-റവന്യു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story