Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫാഷിസ്​റ്റ്​ വിരുദ്ധ...

ഫാഷിസ്​റ്റ്​ വിരുദ്ധ പോരാട്ടം തെരഞ്ഞെടുപ്പ് ചർച്ചയാക്കി ചുരുക്കരുത് ^എ.ഐ.വൈ.എഫ്

text_fields
bookmark_border
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം തെരഞ്ഞെടുപ്പ് ചർച്ചയാക്കി ചുരുക്കരുത് -എ.ഐ.വൈ.എഫ് പെരിന്തൽമണ്ണ: ഇന്ത്യൻ ഫാഷിസത്തിനെതിരായ പോരാട്ടം തെരഞ്ഞെടുപ്പ് സഖ്യചർച്ചയാക്കി ചുരുക്കരുതെന്ന് എ.ഐ.വൈ.എഫ് പന്തല്ലൂരിൽ സംഘടിപ്പിച്ച യുവജന വർത്തമാനം അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. കെ.കെ. സമദ് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് സെക്രട്ടറി സി. ഇല്യാസ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അൻവർ മുള്ളമ്പാറ, യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമ​െൻറ് മണ്ഡലം സെക്രട്ടറി മനോജ് എന്നിവർ പങ്കെടുത്തു. യോഗത്തിൽ റിയാസ്ബാബു, കെ. അസ്കർ മുഹമ്മദ് റാഫി, വി. റഫീഖ്, കെ.പി. ബാസിത്, എം.കെ. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു. പടം...pmna mc5 എ.ഐ.വൈ.എഫ് സംഘടിപ്പിച്ച യുവജന വർത്തമാനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ. കെ.കെ. സമദ് ഉദ്ഘാടനം ചെയ്യുന്നു ആർട്സ് ഡേ ഉദ്ഘാടനം തിരൂർക്കാട്: ഇലാഹിയ കോളജ്, ഒലീവ് ഖുർആൻ അക്കാദമി സ്ഥാപനങ്ങളുടെ ആർട്സ് ഡേ മിമിക്രി കലാകാരൻ ഫ്ലവേഴ്സ് ചാനൽ ഫെയിം റിജോയ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഹക്കിം നദ്‌വി അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എം.ടി. അബൂബക്കർ മൗലവി മുഖ്യപ്രഭാഷണം നടത്തി. മാനേജർ എ.എ. റഊഫ്, വൈസ് പ്രിൻസിപ്പൽ കെ.കെ. അബ്ദുല്ല മൗലവി, സെക്രട്ടറി ഫാറൂഖ്, എം.ഐ. അനസ് മൻസൂർ, യൂനിയൻ ചെയർമാൻ ബിനാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story