Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരി വസ്​തുക്കളുമായി...

ലഹരി വസ്​തുക്കളുമായി യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
പെരിന്തൽമണ്ണ: എൽ.എസ്.ഡി അടക്കമുള്ള ലഹരി വസ്തുക്കളുമായി യാവാവിനെ എസ്സൈസ് സംഘം അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി കാരയിൽ വീട്ടിൽ മുബഷീറാണ് (വാവ -20) പിടിയിലായത്. 28ഗ്രാം കഞ്ചാവും 500 മില്ലിഗ്രാം എൽ.എസ്.ഡിയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹനനും സംഘവും പിടിച്ചെടുത്തു. പ്രിവൻറിവ് ഓഫിസർ സുഗന്ധകുമാർ, സി.ഇ.ഒമാരായ സജയകുമാർ, സായിറാം, പ്രത്യുഷ്, പുഷ്പരാജ് എന്നിവരടങ്ങുന്ന സംഘമാണ് പെരിന്തൽമണ്ണ ടൗണിൽ പ്രതിയെ പിടികൂടിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം...Mubashir 20 ലീഗ് ഓഫിസ് അക്രമം: അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റില്‍ പെരിന്തല്‍മണ്ണ: മണ്ഡലം മുസ്ലിം ലീഗ് ഓഫിസ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൂടി പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പള്ളിപ്പുറം വിഷ്ണു, നിലമ്പൂര്‍ ശരത് കൃഷ്ണന്‍, എറണാകുളം ഷിഫിന്‍ ഷിജി, മക്കരപ്പറമ്പ് ശബീര്‍ ഷിബി, അരീക്കോട് ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story