Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോളജ് വാർഷികാഘോഷം

കോളജ് വാർഷികാഘോഷം

text_fields
bookmark_border
കരുവാരകുണ്ട്: സമാന്തര വിദ്യാഭ്യാസ മേഖലയിൽ 37 വർഷം പൂർത്തിയാക്കിയ നളന്ദ കോളജ് വാർഷികം ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. എസ്.ഐ പി. ജ്യോതീന്ദ്രകുമാർ, ജി.സി. കാരക്കൽ, ഒ.എം കരുവാരകുണ്ട്, അബു ഇരിങ്ങാട്ടിരി, രാജൻ കരുവാരകുണ്ട്, എം. മുഹമ്മദ് മാസ്റ്റർ, പി. ഉണ്ണിമാൻ, ഫാദർ ഡൊമിനിക് തൂങ്കുഴി, പി. അനിൽ പ്രസാദ്, സി. ഉമ്മർ മാസ്റ്റർ, ഹംസ മലനാട്, പി.എസ്. മുഹമ്മദ് സാദിഖ്, കെ.കെ. ജയിംസ്, എ.പി. ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. ബിജിന, സ്ഥിരംസമിതി അധ്യക്ഷ ഷീബ പള്ളിക്കുത്ത്, അംഗങ്ങളായ എൻ.കെ. ഫാത്തിമ സുഹ്റ, വി. ശബീറലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. റംല, അംഗം സി. സുബ്രഹ്മണ്യൻ, കോളജ് പ്രിൻസിപ്പൽ എ. പ്രഭാകരൻ മാസ്റ്റർ, കെ. ദേവദാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ കലാ-കായിക, സാഹിത്യ പ്രതിഭകൾക്കും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും ഉപഹാരം നൽകി. സാന്ത്വന പരിചരണ മേഖലയിൽ വർഷങ്ങളായി സേവനനിരതരായ തെക്കൻ ഹംസ ഹാജി, കുണ്ടുകാവിൽ അശ്റഫ്, യൂസുഫ് എന്ന കുഞ്ഞാപ്പു, നാടൻപാട്ട് കലാകാരൻ എം. കൃഷ്ണൻകുട്ടി എന്നിവരെ ആദരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story