Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗതാഗതമന്ത്രിക്ക്...

ഗതാഗതമന്ത്രിക്ക് നിവേദനം നൽകി

text_fields
bookmark_border
പുലാമന്തോൾ: മലപ്പുറം-കൊളത്തൂർ-പുലാമന്തോൾ റൂട്ടിലും വളാഞ്ചേരി-വളപുരം- പുലാമന്തോൾ റൂട്ടിലും കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പുലാമന്തോൾ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ നിവേദനം നൽകി. മാധ്യമം 'വെളിച്ചം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനായി കരിങ്ങനാട് പ്രഭാപുരം മറിയുമ്മ മെമ്മോറിയൽ സ്കൂളിലേക്ക് പോവുന്ന വഴി എൻ.സി.പി ജില്ല വൈസ് പ്രസിഡൻറ് ഹംസ പാലൂരി​െൻറ വീട്ടിൽവെച്ച് അദ്ദേഹം മന്ത്രിക്ക് നിവേദനം കൈമാറുകയായിരുന്നു. അടിക്കടിയുണ്ടാവുന്ന സ്വകാര്യബസ് പണിമുടക്കും ജില്ല ആസ്ഥാനത്തേക്ക് പോലും നേരെ ചൊവ്വെ യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളും അബൂബക്കർ കുരുവമ്പലം മന്ത്രിയെ ബോധ്യപ്പെടുത്തി. കെ.കെ. സലാം മാസ്റ്റർ, മജീദ് മഠത്തിൽ, സിദ്ദീഖ് കട്ടുപ്പാറ, കെ.ടി. ഖാലിദ്, സി.എച്ച്. മുഹമ്മദ് ഷരീഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. (പടം കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനരാരംഭിക്കണമെന്ന ബസ് പാസഞ്ചേഴ്സ് അസോസിയേഷ​െൻറ നിവേദനം ഹംസ പാലൂർ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറുന്നു)
Show Full Article
TAGS:LOCAL NEWS 
Next Story