Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപനങ്ങാട്ട്...

പനങ്ങാട്ട് വിജയലക്ഷ്മിക്ക് പൗരസ്വീകരണം

text_fields
bookmark_border
പുലാമന്തോൾ: ഈ വർഷത്തെ ആര്യാപള്ളം സ്മാരക പുരസ്കാരം നേടിയ പനങ്ങാട്ട് വിജയലക്ഷ്മിക്ക് പാലൂരിൽ പൗരസ്വീകരണം നൽകി. ചെറുകാടി​െൻറ നാടകങ്ങളിൽ പാടിയും അഭിനയിച്ചും പൊതുരംഗത്തേക്ക് കടന്നുവന്ന വിജയലക്ഷ്മി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് അംഗം, സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വീകരണ സമ്മേളനം കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് കെ.കെ. ഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ അധ്യക്ഷത വഹിച്ചു. നാടകനടി പി.സി. ദേവകി വിജയലക്ഷ്മിയെ ഉപഹാരം നൽകി ആദരിച്ചു. ഗ്രന്ഥശാല സംഘം ജില്ല കൗൺസിലർ കെ.പി. രമണൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി വേണു പാലൂർ, ഇ. രാജേഷ്, പി. സുശീല, ടി.ജെ. എബ്രഹാം, എ.കെ. അച്യുതാനന്ദൻ, എൻ. മണിലാൽ, ടി.പി. വനജ, കെ. ഉണ്ണീൻകുട്ടി എന്നിവർ സംസാരിച്ചു. എച്ച്. സരോജിനി സ്വാഗതവും പി.ജി. സാഗരൻ നന്ദിയും പറഞ്ഞു. പരിഷത്ത് സംഘടിപ്പിക്കുന്ന ജനോത്സവത്തി​െൻറ ഭാഗമായി കെ.വി. രാമൻ ഗ്രന്ഥശാലയും മഹിള അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. (പടം പനങ്ങാട് വിജയലക്ഷ്മി നൽകിയ പൗരസ്വീകരണം കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് കെ.കെ. ഗീത ഉദ്ഘാടനം ചെയ്യുന്നു)
Show Full Article
TAGS:LOCAL NEWS 
Next Story