Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്തേത്​...

മലപ്പുറത്തേത്​ സി.പി.​െഎയുടെ 23ാം​ സമ്മേളനം

text_fields
bookmark_border
മലപ്പുറം: മലപ്പുറത്ത് മാർച്ചിൽ ചേരുന്നത് സി.പി.െഎയുടെ 23ാം സംസ്ഥാന സമ്മേളനം. 1948ൽ കോഴിക്കോട്ടായിരുന്നു പ്രഥമ സമ്മേളനം. അന്ന് സെക്രട്ടറിയായത് പി. കൃഷ്ണപിള്ള. രണ്ടാമത്തെ സമ്മേളനം 1951ൽ ആലപ്പുഴയിൽ. അന്ന് സെക്രട്ടറി സി. അച്യുതേമനോൻ. 1956ൽ തൃശൂർ മൂന്നാം സമ്മേളനത്തിന് വേദിയായി. ആ സമ്മേളനത്തിലും സി. അച്യുതമേനോൻ തുടർന്നു. 1957ൽ അച്യുതമേനോൻ നിയമസഭകക്ഷി ഡെപ്യൂട്ടി ലീഡറും മന്ത്രിയുമായതിനെതുടർന്ന് എം.എൻ. ഗോവിന്ദൻ നായരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1958ൽ കോഴിക്കോട്ടായിരുന്നു നാലാം സമ്മേളനം. എം.എൻ. ഗോവിന്ദൻ നായർ വീണ്ടും സെക്രട്ടറിയായി. 1958ൽ തൃശൂർ സമ്മേളനത്തിൽ ഇ.എം.എസ് പാർട്ടിയുടെ അമരത്തെത്തി. 1960ലെ കണ്ണൂർ സമ്മേളനത്തിലും ഇ.എം.എസ് തുടർന്നു. 1965ലെ തൃശൂർ സേമ്മളനം സി. അച്യുതമേനോനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1968ലെ കോട്ടയം സമ്മേളനത്തിൽ അദ്ദേഹം തുടർന്നു. അച്യുതമേനോൻ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗമായതിനെതുടർന്ന് എസ്. കുമാരനെ 1968 മാർച്ച് ആറിന് സെക്രട്ടറിയാക്കി. 1971ലെ തിരുവനന്തപുരം സമ്മേളനത്തിൽ എൻ.ഇ. ബാലറാം സെക്രട്ടറിയായി. 1975ൽ കൊല്ലത്തും 1978ൽ എറണാകുളത്തും 1982ൽ ആലപ്പുഴയിലും നടന്ന സമ്മേളനങ്ങളിലും ബാലറാം തുടർന്നു. 1986 ഫെബ്രുവരിയിൽ നടന്ന 13ാം സമ്മേളനത്തിൽ നേതൃത്വം പി.കെ. വാസുദേവൻ നായരുടെ കൈകളിലെത്തി. 1989ൽ കോഴിക്കോടും 1992ൽ എറണാകുളത്തും 1995ൽ തിരുവനന്തപുരത്തും നടന്ന സമ്മേളനങ്ങളിൽ പി.കെ.വി തുടർന്നു. 1998ലെ കണ്ണൂർ സമ്മേളനത്തിലാണ് വെളിയം ഭാർഗവൻ യുഗം ആരംഭിച്ചത്. 2002ൽ പാലക്കാടും 2005ൽ കോട്ടയത്തും 2008ൽ തൃശൂരിലും വെളിയം തുടർന്നു. അനാരോഗ്യം കാരണം വെളിയം ഒഴിഞ്ഞതിനെതുടർന്ന് 2010 നവംബറിൽ സി.കെ. ചന്ദ്രപ്പൻ നേതൃത്വത്തിലെത്തി. 2012 മാർച്ചിൽ നടന്ന കൊല്ലം സമ്മേളനം ചന്ദ്രപ്പനെ വീണ്ടും സെക്രട്ടറിയാക്കി. ചന്ദ്രപ്പ​െൻറ നിര്യാണത്തെതുടർന്ന് 2012 ഏപ്രിൽ ഒമ്പതിന് പന്ന്യൻ രവീന്ദ്രൻ ചുമതലയേറ്റു. 2015 ഫെബ്രുവരിയിൽ കോട്ടയത്ത് നടന്ന 22ാം സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ അമരത്തെത്തി. സി.പി.െഎ സമ്മേളനത്തിന് മലപ്പുറം വേദിയാകുന്നത് ഇതാദ്യമാണ്. ദീർഘകാലം നയിച്ചത് ബാലറാമും പി.കെ.വിയും വെളിയവും സി.പി.െഎ കേരള ഘടകത്തെ ഏറ്റവുമധികം കാലം നയിച്ചത് എൻ.ഇ. ബാലറാമും പി.കെ.വിയും വെളിയവും. നാല് സമ്മേളന കാലയളവിൽ ഇവർ നേതൃസ്ഥാനത്ത് തുടർന്നു. പി. കൃഷ്ണപിള്ള, ഇ.എം.എസ് എന്നിവരടക്കം 11 നേതാക്കൾ സെക്രട്ടറിമാരായിട്ടുണ്ട്. പാർട്ടി പിളർപ്പിനെതുടർന്ന് ഇ.എം.എസ് പിന്നീട് സി.പി.എമ്മിലെത്തി. photo: cpi logo
Show Full Article
TAGS:LOCAL NEWS 
Next Story