Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലാശയങ്ങൾ സംരക്ഷിക്കാൻ ...

ജലാശയങ്ങൾ സംരക്ഷിക്കാൻ ഗ്രാമപഞ്ചായത്തി‍െൻറ പുഴയാത്ര

text_fields
bookmark_border
തുവ്വൂർ: ജലാശയങ്ങൾ സംരക്ഷിക്കാൻ ഗ്രാമപഞ്ചായത്തി‍​െൻറ നേതൃത്വത്തിൽ പുഴയാത്രക്ക് തുടക്കമായി. മാമ്പുഴ ഒലിപ്പുഴയിൽനിന്ന് ആരംഭിച്ച യാത്ര കരിമ്പിൻകുണ്ടിൽ അവസാനിച്ചു. ഗ്രാമപഞ്ചായത്തിലെ പ്രമുഖ ജലാശയങ്ങളിലൊന്നാണ് ഒലിപ്പുഴ. അതിർത്തി സംരക്ഷണം, കൈയേറ്റം ഒഴിപ്പിക്കൽ, മാലിന്യ നിർമാർജനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ വിവിധ പരിപാടികൾ നടപ്പാക്കും. നീർത്തട വികസന മാസ്റ്റർ പ്ലാൻ തയാറാക്കി അഞ്ച് വർഷത്തിനകം ജലദൗർലഭ്യത്തിന് പരിഹാരം കാണും. പുഴനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. മൈനർ ഇറിഗേഷൻ അസി. എൻജിനീയർ അബ്ദുൽ റഷീദ്, ഗ്രാമപഞ്ചായത്ത് അംഗം ശിഹാബുദ്ദീൻ, എ. നാരായണൻകുട്ടി, മുരളി മാതോത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story