Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വകാര്യ...

സ്വകാര്യ വ്യക്തികള്‍ക്ക് ഫണ്ട് യഥേഷ്​ടം; പട്ടാണിത്തരിശ് കോളനിയിലെ സംരക്ഷണഭിത്തിക്ക് മാത്രം ഫണ്ടില്ല

text_fields
bookmark_border
കാളികാവ്: ഗ്രാമ പഞ്ചായത്തിലെ ഏക ആദിവാസി കോളനിയായ അടക്കാകുണ്ട് പട്ടാണി കോളനിയില്‍ വീടുകള്‍ തകര്‍ച്ച ഭീഷണിയിലായിട്ടും ഫണ്ട് അപര്യാപ്ത കാരണം പ്രവൃത്തി നീളുന്നു. 1.30 ലക്ഷം രൂപ ആദ്യം ആനുവദിച്ചു. ഈ തുക പഞ്ചായത്തി‍​െൻറ എസ്.ടി ഫണ്ട് കൂടി ചേര്‍ത്ത് മൂന്ന് ലക്ഷമാക്കി. ഈ തുകയും സംരക്ഷണഭിത്തി പണിയാന്‍ തികയില്ലെന്നതാണ് സ്ഥിതി. മഴയില്‍ ഭിത്തി തകര്‍ന്ന്, കോളനിയിലെ പുഴയോട് ചേര്‍ന്ന് താമസിക്കുന്ന മാതിയും കുടുംബവും ഏറെ ഭീഷണിയിലാണ് കഴിയുന്നത്. കനത്ത മഴയിലാണ് ഇടിഞ്ഞ സംരക്ഷണഭിത്തി കൂടുതല്‍ തകര്‍ന്നത്. ഭിത്തി നേരത്തേ അടര്‍ന്നിരുന്നു. ശക്തമായ മഴയോടെ ഭിത്തി പുഴയിേലക്ക് കൂടുതല്‍ ഇടിഞ്ഞു. മാതിയുടെ വീടി‍​െൻറ നിര്‍മാണപ്രവൃത്തി മഴ കഴിയുന്ന മുറക്ക് തുടങ്ങുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല. വാര്‍ഡ് അംഗം സി. കൗലത്ത് കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍ ഏറെ ശ്രമം നടത്തിയാണ് മൂന്നുലക്ഷം വരെ അനുവദിപ്പിച്ചത്. ഇത് അപര്യാപ്തമാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കാളികാവ് പുഴയോരത്ത് പലയിടത്തും കോടിക്കണക്കിന് രൂപയാണ് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് പുഴസംരക്ഷണ ഭിത്തി നിര്‍മിക്കാൻ അനുവദിച്ചിരുന്നത്. എന്നാല്‍, പട്ടാണിത്തരിശ് കോളനിക്ക് ഫണ്ട് അനുവദിക്കാന്‍ സ്രോതസ്സുകളൊന്നുമില്ല. ജില്ല കലക്ടര്‍, ഐ.ടി.ഡി.പി ഓഫിസര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. മാതി, മകന്‍ അയ്യപ്പന്‍, ഭാര്യ രാധാമണി ഇവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് വീട്ടില്‍ കഴിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story