Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാഭ്യാസം സാമൂഹിക...

'വിദ്യാഭ്യാസം സാമൂഹിക നവോത്ഥാനത്തിന് ശക്തി പകരണം'

text_fields
bookmark_border
വണ്ടൂർ: സാമൂഹിക നവോത്ഥാനത്തിന് ശക്തി പകരുന്ന അജണ്ടകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടുവെക്കേണ്ടതെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ. സലഫിയ്യ അറബിക് കോളജ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും സനദ്ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. അഡ്വ. മായിൻകുട്ടി മേത്തർ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. കെ.സി. നിഹ്‌മത്തുല്ല ഫാറൂഖി, മൗലവി ഷഫീഖ് അസ്ലം, ഡോ. സി. മുഹമ്മദ്, ടി. യൂസുഫലി സ്വലാഹി, എം. സുബൈർ, പി.ടി. ജബീബ് സുക്കീർ എന്നിവർ സംസാരിച്ചു. വാർഷിക സമ്മേളനം കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. വനിത സമ്മേളനത്തിൽ സി. മുഹമ്മദ് സലീം സുല്ലമി, ഇസ്മായിൽ കുട്ടി മദനി, നബീല കുനിയിൽ, വാർഡ് മെംബർ കെ.കെ. സാജിദ, നിയാസ് സ്വലാഹി, ആത്തിഖ സലഫിയ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story