Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൂ​ഗി​ളി​ല്‍...

'ഗൂ​ഗി​ളി​ല്‍ കി​ട്ടു​ന്ന​ത​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ പ്ര​സം​ഗം'

text_fields
bookmark_border
തൃശൂർ: സംസ്ഥാന സമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധികളുടെ ചർച്ചക്ക് മറുപടി പറഞ്ഞത് കരട് പ്രമേയത്തിലെ ഒാരോ വരികളും എടുത്തുപറഞ്ഞ്. 'എല്ലാ ഇടത് ജനാധിപത്യ ശക്തികളെയും മൂര്‍ത്തമായ പരിപാടിയിലൂടെ ഐക്യപ്രക്ഷോഭങ്ങളിലേക്കും സംയുക്ത പ്രസ്ഥാനത്തിലേക്കും കൊണ്ടുവരണം. അതിലൂടെയാണ് ഇടത്, ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക. സംസ്ഥാനങ്ങളില്‍ മൂര്‍ത്തമായ പരിപാടിയുടെ അടിസ്ഥാനത്തില്‍ വിവിധ ഇടത്, ജനാധിപത്യ ശക്തികളെ ഒരു വേദിയിൽ കൊണ്ടുവരണം. ദേശീയ തലത്തില്‍ ഇടത്, ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ശക്തികളെ അണിനിരത്താന്‍ നമ്മുടെ രാഷ്ട്രീയ പ്രചാരണങ്ങളില്‍ ഇടത്, ജനാധിപത്യ ബദലാവണം ഉയര്‍ത്തിക്കാട്ടേണ്ടത്.' ' പാര്‍ട്ടിയുടെ ഈ രാഷ്ട്രീയ ലൈനി​െൻറ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനുള്ള ഉചിതമായ തെരഞ്ഞെടുപ്പ് തന്ത്രം സ്വീകരിക്കണം.' ഇതാണ് കരട് പ്രമേയത്തില്‍ പറയുന്നതെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് പറയുന്നത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ലഭിക്കാന്‍ ഉചിതമായ രാഷ്ട്രീയ തന്ത്രം സ്വീകരിക്കണമെന്നാണെന്ന് ഓര്‍ക്കണം. ഇതാണ് പാര്‍ട്ടി കോണ്‍ഗ്രസി​െൻറ പരിഗണനക്ക് പോകുന്നത്. പിന്നെന്തിനാണ് നിങ്ങള്‍ രണ്ടുപേരും എ​െൻറ നിലപാടിനെ വിമര്‍ശിച്ചത് എന്ന് പി.എ. മുഹമ്മദ് റിയാസിനോടും എ.എൻ. ഷംസീറിനോടും യെച്ചൂരി ചോദിച്ചു. ''ഞാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ കേട്ടില്ല. നിങ്ങള്‍ പറഞ്ഞ ആരോപണങ്ങളില്‍ ഒന്നുപോലും എ​െൻറ പ്രസംഗത്തിലില്ല. നിങ്ങള്‍ ഗൂഗിളില്‍ സെര്‍ച് ചെയ്ത് കിട്ടുന്നത് പറയുന്നതല്ല ജനറല്‍ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗം. ലോകത്തുള്ള കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ ഗൂഗിള്‍ സെര്‍ച് ചെയ്യാം. എനിക്ക് വേണമെങ്കില്‍ ആഗോള, ദേശീയ സാഹചര്യങ്ങളെ കുറിച്ച് എത്ര വേണമെങ്കിലും സംസാരിക്കാന്‍ സാധിക്കും''- യെച്ചൂരി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story