Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി​െൻറ കുടുംബത്തിന് ...

'മധുവി​െൻറ കുടുംബത്തിന് പണവും ജോലിയും നൽകണം'

text_fields
bookmark_border
മലപ്പുറം: ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള ദലിത് ഫെഡറേഷൻ മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.പി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. മധുവി​െൻറ കുടുംബത്തിന് 25 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എ.കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ തിരുവാലി, സുബ്രഹ്മണ്യൻ വളാഞ്ചേരി, സി. രമേശ്, രാജൻ പയ്യനാട്, കോമൽ മാത്തൂർ, വേലായുധൻ കൊളത്തൂർ എന്നിവർ നേതൃത്വം നൽകി. അഡ്വ. സുന്ദരൻ, വി. നാരായണൻ, വേലായുധൻ വെന്നിയൂർ, കൃഷ്ണൻ മഞ്ചേരി, ശശി വളാഞ്ചേരി, ഷൈജു കരിഞ്ചാപ്പാടി എന്നിവർ സംസാരിച്ചു. മലപ്പുറം: മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് സംവരണ സംരക്ഷണസേന ചെയർമാൻ സി.ആർ. ദിവാകരൻ, ജില്ല സെക്രട്ടറി ബാബു പാത്തിക്കൽ എന്നിവർ ആവശ്യപ്പെട്ടു. മധുവി​െൻറ കുടുംബത്തിന് ധനസഹായം നൽകണം. മാഗസിൻ പ്രകാശനം മലപ്പുറം: െപെത്തിനിപ്പറമ്പ് എ.എം.എൽ.പി സ്കൂളിലെ ഒന്നുമുതൽ നാലുവരെയുള്ള വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്തു മാസികകൾ പ്രകാശനം ചെയ്തു. വ്യത്യസ്ത പേരുകളിൽ കളർ ചിത്രങ്ങളോടെയാണ് പുറത്തിറക്കിയത്. കുട്ടികൾ തയാറാക്കിയ കഥ, കവിത, സംഭാഷണം, ചിത്രം, ഡയറിക്കുറിപ്പുകൾ, യാത്രാവിവരണം തുടങ്ങിയ വൈവിധ്യംനിറഞ്ഞ വിഭവങ്ങളുണ്ട്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.ഐ വത്സല പ്രകാശനം ചെയ്തു. പ്രധാനാധ്യാപകൻ ടി.എം. ജലീൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. മുഹമ്മദ് ഫസൽ, എ.കെ. സൈനുദ്ദീൻ, എം. രജനി, കെ.കെ. കുമാരി എന്നിവർ സംസാരിച്ചു. വിദ്യാരംഗം കോഓഡിനേറ്റർ പി.എം. പ്രജിത സ്വാഗതവും എൻ. സീനത്ത് ഷിന നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story