Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറുകുളമ്പിൽ 88...

ചെറുകുളമ്പിൽ 88 കുട്ടിപൊലീസുകാർ പരിശീലനം പൂർത്തിയാക്കി

text_fields
bookmark_border
പടപ്പറമ്പ്: പൊലീസ് യൂനിഫോമണിഞ്ഞ് ചിട്ടയായി മാർച്ച് ചെയ്ത് കുട്ടികൾ നീങ്ങിയപ്പോൾ കാണാനെത്തിയ രക്ഷിതാക്കൾക്ക് കൗതുകം. ചെറുകുളമ്പ് െഎ.കെ.ടി ഹയർ സെക്കൻഡറി സ്കൂളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 88 കുട്ടിപൊലീസ് കാഡറ്റുകളാണ് പാസിങ് ഒൗട്ട് പരേഡിൽ അണിനിരന്നത്. പെരിന്തൽമണ്ണ സി.െഎ ടി.എസ്. ബിനു സല്യൂട്ട് സ്വീകരിച്ചു. ഷെഹ്‌സാദ്, ജ്യോതിലക്ഷ്മി എന്നിവർ പരേഡിന് നേതൃത്വം നൽകി. മികച്ച പ്രകടനം കാഴ്ചവെച്ച കാഡറ്റുകൾക് മുഖ്യാതിഥി ഉപഹാരം നൽകി. െകാളത്തൂർ എസ്.ഐ സുരേഷ് ബാബു, പ്രധാനാധ്യാപിക ഇന്ദിര ഭായ്, കമ്യൂണിറ്റി െപാലീസ് ഓഫിസർ മുല്ലപ്പള്ളി ഇബ്രാഹിം, ഷാജി മോൾ, വി. യാക്കൂബ്, എം.പി. നൗഫൽ എന്നിവർ നേതൃത്വം നൽകി. moidmc1 padam: ചെറുകുളമ്പ് െഎ.കെ.ടി ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ കുട്ടിപൊലീസി​െൻറ പാസിങ് ഒൗട്ട് പരേഡ് സി.ഡി.എസ് പച്ചക്കറി ചന്ത തുടങ്ങി പടപ്പറമ്പ്: കുറുവ ഗ്രാമപഞ്ചായത്തി​െൻറയും കുടുംബശ്രീ സി.ഡി.എസി​െൻറയും ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി ചന്ത ആരംഭിച്ചു. കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുല്ലപ്പള്ളി യൂസുഫ് ഗ്രാമപഞ്ചായത്ത് അംഗം ജാനകികുട്ടിക്ക് ആദ്യവിൽപന നടത്തി ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നസീറ മോൾ പാലപ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.പി. ഉണ്ണികൃഷ്ണൻ, അസി. സെക്രട്ടറി മുഹമ്മദ് ബഷീർ, അസ്ലമിയ എന്നിവർ സംസാരിച്ചു. എല്ലാ ബുധനാഴ്ചകളിലും ചന്ത ഉണ്ടായിരിക്കുമെന്ന് സി.ഡി.എസ് പ്രസിഡൻറ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story