Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുന്നിന്മേല്‍...

കുന്നിന്മേല്‍ ക്ഷേത്രോത്സവം തുടങ്ങി

text_fields
bookmark_border
പെരിന്തല്‍മണ്ണ: ആനമങ്ങാട് കുന്നിന്മേല്‍ ഭഗവതിക്ഷേത്രത്തിലെ പാട്ട് താലപ്പൊലി ആഘോഷങ്ങള്‍ തുടങ്ങി. വൈകീട്ട് മേല്‍ശാന്തി തെക്കുംപറമ്പത്ത് വാസുദേവന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. തുടര്‍ന്ന്, ആഘോഷപരിപാടികള്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡൻറ് നാരായണന്‍ അവണൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി. ഹാജറുമ്മ, സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സന്ധ്യയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബാബു പരിയാനംപറ്റ, ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അജിത് മാധവന്‍ എന്നിവരെ തന്ത്രി ഇ.എം. നാരായണന്‍ നമ്പൂതിരി ആദരിച്ചു. വാര്‍ഡംഗം എം.പി. മജീദ്, ഇ.വി. ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, ശ്രുതിലയ നൃത്തകലാലയത്തി​െൻറ നൃത്തനൃത്യങ്ങളും അരങ്ങേറി. ഞായറാഴ്ച വൈകീട്ട് 6.30ന് ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story