Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈസൻസ് ഫീസ് വര്‍ധനവും...

'ലൈസൻസ് ഫീസ് വര്‍ധനവും വസ്തുനികുതി വര്‍ധനവും പിന്‍വലിക്കണം'

text_fields
bookmark_border
പാലക്കാട്: വ്യാപാര മേഖലയില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള ലൈസന്‍സ് ഫീസ് വര്‍ധനവും വസ്തുനികുതി വര്‍ധനവും പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജോബി വിഭാഗം ജില്ല പ്രസിഡൻറ് ജോബി വി. ചുങ്കത്ത് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. വ്യാപാര ഭവന്‍ ഓഫിസ് ലഭിച്ചുവെന്ന് ചിലരുടെ അവകാശവാദം അടിസ്ഥാന രഹിതമാണെന്ന് ജോബി വി. ചുങ്കത്ത് പറഞ്ഞു. ഓഫിസുകളുടെ അവകാശം സംബന്ധിച്ച് ഹൈകോടതിയിലും ജില്ല കോടതിയിലും കേസുകള്‍ നടന്നുവരുകയാണെന്നും കേസുകള്‍ തീര്‍പ്പാകുന്നതുവരെ ഓഫിസ് ആര്‍ക്കും തുറന്ന് കൊടുക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. ഇത്തരമൊരു അടിസ്ഥാനത്തില്‍ അനൂകൂലമായ വിധി വന്നുവെന്നുള്ള പ്രചാരണത്തിന് ഒരു സാധുതയില്ലെന്നും അദ്ദേഹം കുട്ടിചേര്‍ത്തു. റവന്യൂ അധികൃതര്‍ പൂട്ടിപോയ വ്യാപാരഭവന്‍ ചിലര്‍ പൂട്ട് തകര്‍ത്ത് തുറന്നതിനെതിരെ കലക്ടര്‍ക്കും ജില്ല പൊലീസ്മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി പി.എം.എം. ഹബീബ്, ട്രഷറര്‍ പി.എസ്. സിംപ്‌സണ്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story