Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി യുവാവിനെ...

ആദിവാസി യുവാവിനെ തല്ലിക്കൊന്നതിനെതിരെ പ്രതിഷേധ പ്രകടനം

text_fields
bookmark_border
പാലക്കാട്: വിശപ്പടക്കാൻ പുറത്തിറങ്ങിയ ആദിവാസി യുവാവിനെ വളഞ്ഞിട്ട് ആൾക്കൂട്ടാക്രമണം നടത്തി കൊലപ്പെടുത്തിയ സംഭവം കേരളത്തിനേറ്റ കനത്ത ആഘാതവും കേരളീയ പൊതുബോധം പേറുന്ന വംശവെറിയുടെ ഉദാഹരണവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. ജോസഫ് ജോൺ അഭിപ്രായപ്പെട്ടു. ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.വി. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.സി. നാസർ, സെക്രട്ടറി അജിത് കൊല്ലങ്കോട്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് കരീം പറളി എന്നിവർ സംസാരിച്ചു. നേരത്തെ വലിയങ്ങാടിയിൽനിന്നും ആരംഭിച്ച പ്രകടനം മാർക്കറ്റ് റോഡ് വഴി ശകുന്തള ജങ്ഷനിൽ സമാപിച്ചു. പ്രകടനത്തിന് ജില്ല ജനറൽ സെക്രട്ടറി എം. സുലൈമാൻ, വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല വൈസ് പ്രസിഡൻറ് രാജേഷ്, സെക്രട്ടറി മുകേഷ് മേപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story