Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂരിൽ...

നിലമ്പൂരിൽ സി.പി.എമ്മിലെ വിഭാഗീയത സി.പി.ഐ മുതലെടുക്കുന്നു

text_fields
bookmark_border
നിലമ്പൂർ: നിലമ്പൂർ, എടക്കര ഏരിയ കമ്മിറ്റിക്ക് കീഴിൽ സി.പി.എമ്മിലെ വിഭാഗീയത പാർട്ടി അണികളെ തളർത്തിയ സാഹചര‍്യം മുതലെടുത്ത് സി.പി.ഐ ശക്തി പ്രാപിക്കുന്നു. സി.പി.എമ്മിലെ വിഭാഗീയത പരമാവധി മുതലെടുക്കുകയാണ് സി.പി.ഐ. വഴിക്കടവ്, കരുളായി, പോത്തുകൽ പഞ്ചായത്തുകളിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ തീരുമാനമെടുത്തിട്ടുണ്ട്. ചേരിപ്പോര് മൂലം മനംനൊന്ത് കഴിയുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ പലരും സി.പി.ഐയിലേക്ക് പോവുമെന്ന സൂചനയുണ്ട്. സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീറാണ് ഇത്തരം നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സി.പി.എമ്മിനേക്കാൾ അംഗബലം കുറവാണെങ്കിലും നിലമ്പൂർ നഗരസഭയിൽ പ്രതിപക്ഷസ്ഥാനത്ത് തിളങ്ങുന്നത് സി.പി.ഐയാണ്. നഗരസഭക്ക് പുറമെ സി.പി.എം ഭരണം കൈയാളുന്ന വഴിക്കടവ്, കരുളായി, പോത്തുകൽ പഞ്ചായത്തുകളിലാണ് സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ നല്ലൊരുപങ്കും ഈ പഞ്ചായത്തുകളിൽ നിർജീവമായി. വഴിക്കടവിലും പോത്തുകല്ലിലും ഭരണം ലഭിച്ചതോടെയാണ് വിഭാഗീയത തലപൊക്കിയത്. വഴിക്കടവിൽ ലോക്കൽ സെക്രട്ടറിയായിരുന്ന മനോജി‍​െൻറ രാജിയിൽ കലാശിച്ച വിഭാഗീയത രൂക്ഷമായി തുടരുന്നു. പാർട്ടി ഒരുവഴിക്കും ഭരണം മറ്റൊരു വഴിക്കും. പഞ്ചായത്തി‍​െൻറ ഭരണകാര‍്യങ്ങൾ പാർട്ടിയോട് കൂടിയാലോചിക്കുന്നില്ലെന്ന ആരോപണത്തോടെയാണ് വിഭാഗീയതക്ക് തുടക്കമായത്. വഴിക്കടവിൽ വിഭാഗീയത അടുത്തിടെ പൊലീസ് സ്റ്റേഷൻ വരെയെത്തിയ സാഹചര‍്യമുണ്ടായി. പാർട്ടി പ്രവർത്തകരോട് വൈരാഗ‍്യബുദ്ധിയോടെ പെരുമാറുന്ന വഴിക്കടവ് എസ്.ഐയെ മാറ്റണമെന്ന് ലോക്കൽ കമ്മിറ്റി തീരുമാനമെടുക്കുകയും ഏരിയ കമ്മിറ്റി മുഖേന ജില്ല കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. ജില്ല കമ്മിറ്റിയിൽനിന്ന് അനുകൂല നിലപാട് ഉണ്ടായെങ്കിലും നടപടി വൈകിയതോടെ എസ്.ഐയെ മാറ്റാതെ ഓഖി ദുരിതാശ്വാസ ഫണ്ട് പിരിക്കില്ലെന്ന് ലോക്കൽ കമ്മിറ്റി നിലപാടെടുത്തു. എന്നാൽ, പാർട്ടിയിലെ ഒരുവിഭാഗം മറുചേരിയെ പ്രതിക്കൂട്ടിലാക്കാൻ പറ്റിയ സാഹചര‍്യം മുതലെടുത്ത് ഫണ്ട് പിരിവിനായി രംഗത്തെത്തി. ഇതോടെ ലോക്കൽ കമ്മിറ്റിയും തീരുമാനത്തിൽ അയവുവരുത്തി പിരിവിന് രംഗത്തിറങ്ങി. ലോക്കൽ സെക്രട്ടറിക്കെതിരെയുള്ള അവസരം മുതലെടുത്ത് ഈ സ്ഥാനത്തേക്ക് കയറിപ്പറ്റാനുള്ള മറുചേരിയുടെ ശ്രമം ഇതോടെ പരാജയപ്പെട്ടു. ഡി.വൈ.എഫ്.ഐയിൽ സജീവമായിരുന്ന പലരും പഞ്ചായത്തിൽ ഇപ്പോൾ നിർജീവമായിരിക്കുകയാണ്. അംഗമല്ലാത്ത സജീവ പാർട്ടി പ്രവർത്തകരും മാറിനിൽക്കുകയാണ്. ഏരിയ സെക്രട്ടറിയായിരുന്ന എം.ആർ. ജയചന്ദ്രനും വിഭാഗീയതയുടെ ഇരയാണ്. ഉപതെരഞ്ഞെടുപ്പിലൂടെ സി.പി.എമ്മിന് പഞ്ചായത്ത് ഭരണം ലഭിച്ച പോത്തുകല്ലിൽ പ്രസിഡൻറ് പദത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട് 50ഓളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാർട്ടിക്കെതിരായി നിലപാടെടുത്തിരിക്കുകയാണ്. പ്രതിഷേധ കൂട്ടായ്മ രൂപവത്കരിക്കാനുള്ള തയാറെടുപ്പിലാണിവരിപ്പോൾ. സാമ്പത്തിക രാഷ്ട്രീയമാണ് പോത്തുകല്ലിൽ സി.പി.എമ്മിൽ നടക്കുന്നതെന്നാണ് ഇവരുടെ ആരോപണം. 1970കളിൽ പാർട്ടിയിലുള്ള സുലൈമാൻ ഹാജി ലോക്കൽ കമ്മിറ്റി അംഗത്വവും ബ്രാഞ്ച് സെക്രട്ടറി സ്ഥാനവും രാജിവെച്ചു. ലോക്കൽ സെക്രട്ടറിയുമായി ഒത്തുതീർപ്പിനില്ലെന്ന കടുത്ത നിലപാടിലാണ് സുലൈമാൻ ഹാജിയും അദ്ദേഹത്തെ പിന്തുണക്കുന്നവരും. സി.പി.എം ഭരണം കൈയാളുന്ന കരുളായി പഞ്ചായത്തിലും സ്ഥിതി വിഭിന്നമല്ല. അടുത്തിടെ നടന്ന കുടുംബശ്രീ ഭാരവാഹി തെരഞ്ഞെടുപ്പിൽ ഇത് മറനീക്കി പുറത്തുവന്നിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് വി. അസൈനാർ, ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം രാധാകൃഷ്ണൻ എന്നിവർ ഒരുപക്ഷക്കാരായി നിൽക്കുമ്പോൾ ലോക്കൽ കമ്മിറ്റി അംഗം പി. അബ്ദുറഹ്മാൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുനീർ, മുൻ ലോക്കൽ കമ്മിറ്റി അംഗം മുജാഹിർ എന്നിവർ മറുചേരിയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story