Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റപ്പാലം...

ഒറ്റപ്പാലം ബസ്​സ്​റ്റാൻഡിൽ വീണ്ടും അപകടം

text_fields
bookmark_border
ഒറ്റപ്പാലം: നഗരസഭ ബസ്സ്റ്റാൻഡിൽ യാത്രികർക്ക് സുരക്ഷിതത്വമില്ലെന്ന പരാതി നിലനിൽക്കെ വീണ്ടും അപകടം. ബസ് കയറാനായി നടക്കുന്നതിനിടയിൽ പിറകോട്ടെടുത്ത മറ്റൊരു ബസി​െൻറ ചക്രം കയറി മുട്ടിനുകീഴെ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് മനക്കൽ പടി മേലേവീട്ടുകളരിക്കൽ ശിവരാമനുണ്ണിക്കാണ് (65) ഇടതുകാലി​െൻറ മുട്ടിനുകീഴെയാണ് പരിക്കേറ്റത്. പിറകിലേക്കെടുത്ത ബസി​െൻറ മുൻ ചക്രമാണ് കാലിൽ കയറിയത്. ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്ക് തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. നഗരസഭ ബസ്സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന ദുരിതങ്ങളും സുരക്ഷിതത്വമില്ലായ്മയും ചൂണ്ടിക്കാട്ടി സിറ്റിസൺ ഫോറം നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനെടുത്ത കേസ് നിലനിൽക്കുകയാണ്. പാലക്കാട് നടന്ന കമീഷ‍​െൻറ മൂന്ന് സിറ്റിങ്ങിലും നഗരസഭയെ പ്രതിനിധീകരിച്ച് ആരുംതന്നെ ഹാജരായിട്ടില്ല. വിശദീകരണം നൽകാൻ മാർച്ച് 14ന് ഒരവസരം കൂടി നൽകാൻ കഴിഞ്ഞ സിറ്റിങ്ങിൽ കമീഷൻ നിർദേശിച്ചിരുന്നു. നടപടി വൈകുന്ന സാഹചര്യത്തിൽ ഫോറം പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ നഗരകാര്യ വകുപ്പ് ഡയറക്ടർക്കും ജില്ല കലക്ടർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മാസം മുമ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഒറ്റപ്പാലം സബ് കലക്ടറെ ജില്ല കലക്ടർ ചുമതലപ്പെടുത്തിയിരുന്നു. പ്രശ്‌നം പരിഹരിച്ച് പരാതിക്കാരനെ ബോധിപ്പിക്കാനും കലക്ടർ നിർദേശിച്ചിരുന്നെങ്കിലും നാളിതുവരെ ഇക്കാര്യത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് അഡ്വ. ആർ.പി. ശ്രീനിവാസൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story