Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി യുവാവി​െൻറ...

ആദിവാസി യുവാവി​െൻറ മരണം പ്രതികളെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണം ^അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ

text_fields
bookmark_border
ആദിവാസി യുവാവി​െൻറ മരണം പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ മധുവി​െൻറ വീട്ടിൽ സന്ദർശനം നടത്തി മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവം അപമാനകരമാണെന്നും പ്രതികളെയെല്ലാം പിടികൂടി നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പൊലീസ് ജാഗ്രത കാണിക്കണമെന്നും അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ആവശ്യപ്പെട്ടു. മധുവി​െൻറ വീട്ടിലെത്തി അമ്മയെയും സഹോദരിയേയും ബന്ധുക്കളെയും കണ്ട് ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. െതരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വാഹനത്തിനും ബാനറിനുമടുത്ത് നിൽക്കുന്ന ആൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുെണ്ടന്ന് രാഷ്ട്രീയ പ്രചാരണം നടത്തുന്നവർ മനസ്സിലാക്കേണ്ടത് ഇയാൾ പാർട്ടി ഭാരവാഹിയോ അത്തരം ഉത്തരവാദിത്തമുള്ള ആളോ അല്ല. െതരഞ്ഞെടുപ്പ് കാലത്ത് ആയിരക്കണക്കിനാളുകൾ പ്രചാരണ പ്രവർത്തന രംഗത്തുണ്ടാവും. അവരിൽ ആരെങ്കിലും ഒരാൾ ഒരുകേസിൽപെട്ടാൽ അതി​െൻറ പേരിൽ ജനപ്രതിനിധികളെയും പാർട്ടിയേയും താറടിച്ച് കാണിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ മ്ലേച്ചമാണെന്നും എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story