Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം...

ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കും

text_fields
bookmark_border
മണ്ണാർക്കാട്: നഗരപരിധിയിലെ ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കാനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പിക്കാനും തീരുമാനം. വെള്ളിയാഴ്ച മണ്ണാർക്കാട് റസ്റ്റ് ഹൗസിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിൽ കുന്തിപ്പുഴയിൽ നിന്നാരംഭിച്ച അഴുക്കുചാൽ നിർമാണം കോടതിപ്പടി പൊതുമരാമത്ത് ഓഫിസിന് സമീപം വരെ എത്തിക്കാനാകുമെന്നും അവിടെനിന്ന് മുന്നോട്ട് പോകണമെങ്കിൽ സ്ഥല ലഭ്യതയും വാട്ടർ അതോറിറ്റി പൈപ്പ് ലൈനുമെല്ലാം തടസ്സമാണെന്നും ദേശീയപാത വിഭാഗവും കരാറുകാരുടെ ഉദ്യോഗസ്ഥരും യോഗത്തിൽ അറിയിച്ചു. വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ ഫണ്ട് ലഭ്യമായിട്ടില്ല. അതിനാൽ തൽക്കാലം, കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ ഉത്തരവാദിത്തത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാനും ഇതി​െൻറ സാങ്കേതിക സഹായം വാട്ടർ അതോറിറ്റി ലഭ്യമാക്കാനും തീരുമാനിച്ചു. സ്ഥലപരിമിതി ചില ഭാഗങ്ങളിൽ തടസ്സമാകുമെന്ന ആശങ്ക യോഗത്തിലുയർന്നു. ഓപറേഷൻ അനന്തയുടെ ഭാഗമായി ഒഴിപ്പിച്ച ഭൂമി പൂർണമായി ഉപയോഗിക്കാനും ൈകയേറ്റങ്ങൾ ഒഴിപ്പിക്കാനും ധാരണയായി. വൈദ്യുതി വകുപ്പി​െൻറ പൂർണ പിന്തുണ വികസനത്തിന് ഉണ്ടാകുമെന്നും ബി.എസ്.എൻ.എൽ ബോക്സുകൾ ജോലി പുരോഗമിക്കുന്നതിനനുസരിച്ചു മാറ്റികൊടുക്കുമെന്നും ധാരണയായി. റോഡ് വികസനത്തിന് മുറിച്ചുമാറ്റേണ്ട 2562 മരങ്ങളുടെ ലേല നടപടികൾ പെട്ടെന്ന് പൂർത്തിയാക്കാനും തീരുമാനമായി. റോഡ് വികസനത്തിന് സ്ഥലം സ്വമേധയാ വിട്ടു നൽകുന്നവർക്ക് നിയമപരമായ ആനുകൂല്യങ്ങൾ കെട്ടിട നിർമാണത്തിന് അനുവദിക്കാനും തീരുമാനിച്ചു. യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൻ സുബൈദ, വൈസ് ചെയർമാൻ സെബാസ്റ്റ്യൻ, ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ഇസ്മായിൽ, മോർത് കൺസൽട്ടൻറ് മധുസൂതനൻ, ദേശീയപാത എ.ഇ ഷെരീഫ്, വിജയകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കെട്ടിട ഉടമകൾ എന്നിവർ പങ്കെടുത്തു. എ.എസ്.പി പട്ടയം സമവായ യോഗം വിളിക്കും മണ്ണാർക്കാട്: ദേശീയ പാതവികസനം എ.എസ്.പി പട്ടയ ഉടമകളുടെയും സ്ഥലം സ്വമേധയാ വിട്ടുനൽകാൻ തയാറുള്ളവരുടെയും യോഗം വിളിച്ചുചേർക്കാൻ വെള്ളിയാഴ്ച ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ബസ് സ്റ്റാൻഡ് പരിസരം മുതൽ കോടതിപ്പടി വരെയുള്ള ഭാഗത്ത് നിലവിലെ ദേശീയപാതയുടെ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള വികസനം നടപ്പാക്കാൻ സ്ഥലം ലഭ്യമല്ല. ഏഴ് മീറ്റർ റോഡും ഇരുവശങ്ങളിലും ഒന്നര മീറ്റർ ടാറിങ്ങും അഴുക്കുചാലും അതിനു മുകളിൽ ഫുട്പാത്തുമാണ് ഉദ്ദേശിക്കുന്നത്. റോഡി​െൻറ ഓരോ കിലോമീറ്റർ അകലത്തിലും കുറുകെ യൂട്ടിലിറ്റി ഡക്ടുകളും ഉണ്ടാകും. എന്നാൽ, തിരക്കേറിയ ഭാഗങ്ങളിൽ ഇതിനാവശ്യമായ സ്ഥലമില്ല. എ.എസ്.പി പട്ടയ തർക്കമുള്ള സ്ഥലമാണിവിടം. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. 27 എ.എസ്.പി പട്ടയങ്ങളാണുള്ളത്. കോടതിയിൽ കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്തതായി റവന്യൂ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. എന്നാൽ, ചിലയാളുകൾ വികസനത്തിന് സ്ഥലം വിട്ടു നൽകാൻ തയാറാണെന്ന് കെട്ടിട ഉടമകൾ യോഗത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് ഏകോപനമുണ്ടാക്കാനാണ് യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. ൈകയേറ്റമല്ലെങ്കിലും സ്ഥലം വിട്ടുനൽകാനും ചില സ്ഥലമുടമകൾ സന്നദ്ധത അറിയിച്ചു. ഇങ്ങനെയുള്ളവർക്ക് നിയമപരമായി കെട്ടിട നിർമാണ ചട്ടങ്ങളിൽ ഇളവ് നൽകുന്നത് പരിഗണിക്കുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story