Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊണ്ടോട്ടിയിൽ...

കൊണ്ടോട്ടിയിൽ ചരക്കുനികുതി ഒാഫിസ്​ ഇനിയും യാഥാർഥ്യമായില്ല

text_fields
bookmark_border
കൊണ്ടോട്ടി: മൂന്നുവർഷം മുമ്പ് കൊണ്ടോട്ടിക്കായി പ്രഖ്യാപിച്ച ചരക്കുസേവന നികുതി വകുപ്പി​െൻറ ഒാഫിസിനായുള്ള കാത്തിരിപ്പ് തുടരുന്നു. സംസ്ഥാന ബജറ്റിലാണ് കൊണ്ടോട്ടിയിൽ നികുതി വകുപ്പിന് ഓഫിസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. നിലവിൽ കൊണ്ടോട്ടി മേഖല മഞ്ചേരി ഓഫിസ് പരിധിയിലാണ്. 4,578 രജിസ്‌ട്രേഡ് വ്യാപാരികൾ മഞ്ചേരിക്ക് കീഴിലുണ്ട്. ഇതിൽ ഏറെയും കൊണ്ടോട്ടി മേഖലയിലുള്ളവരാണ്. വിമാനത്താവളമുള്ളതിനാൽ നിരവധി കയറ്റുമതി മേഖലയിലും ടൂറിസം രംഗത്തുമടക്കം നിരവധി സ്ഥാപനങ്ങൾ കൊണ്ടോട്ടിയിലുണ്ട്. ഇതിൽ പലരും ജി.എസ്.ടി രജിസ്‌ട്രേഷൻ പോലും എടുക്കാതെയാണ് പ്രവർത്തിക്കുന്നത്. ഇത് സർക്കാറിന് വരുമാന നഷ്ടമുണ്ടാക്കാൻ കാരണമാകുന്നുണ്ട്. നിലവിൽ മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണ് മഞ്ചേരി ഓഫിസിലുള്ളത്. അഴിഞ്ഞിലം മുതൽ പാണ്ടിക്കാട് വരെയുള്ള പ്രദേശങ്ങൾ ഇതിന് കീഴിലാണ്. ജോലി ഭാരം കൂടുതലുള്ളതിനാൽ പരിശോധന നടത്താനോ നികുതി ചോർച്ച തടയാനോ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. സർക്കാറി​െൻറ അനാസ്ഥ വ്യാപാരികൾക്കും ഉദ്യോഗസ്ഥർക്കും ദുരിതമുണ്ടാക്കുന്നതിനപ്പുറം നികുതി വരുമാനം ചോരുന്നതിനും ഇടയാക്കുന്നു. ചരക്കുസേവന നികുതി നിലവിൽ വന്നതോടെ ഉദ്യോഗസ്ഥർക്കും വ്യാപാരികൾക്കും ജോലി ഭാരം ഇരട്ടിയായി. ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് കൊണ്ടോട്ടിയിൽ ഓഫിസ് തുടങ്ങുന്നതിന് ജില്ല തലത്തിൽ നടപടിയെടുത്തിരുന്നു. കെട്ടിടം കണ്ടെത്തുക വരെ ചെയ്‌തെങ്കിലും സർക്കാർ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജി.എസ്.ടി. നടപ്പായതോടെ ചെക്ക്‌പോസ്റ്റുകൾ ഇല്ലാതായി. ഇവിടങ്ങളിലെ ഉദ്യോഗസ്ഥരെ പുനർ വിന്യസിച്ചാൽ അധിക ചെലവില്ലാതെ കൊണ്ടോട്ടിയിൽ ഓഫിസ് തുടങ്ങാനാകും. ------------------------------------------- ഹജ്ജ് ഹൗസ് പരിസരം ശുചീകരിച്ചു കൊണ്ടോട്ടി: കരിപ്പൂർ ഹജ്ജ് ഹൗസും പരിസരവും സ്വച്ഛ് ഭാരത് കാമ്പയി​െൻറ ഭാഗമായി എൻ.എസ്.എസ് വളൻറിയർമാർ ശുചീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എച്ച്.െഎ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂർ, ജി.എച്ച്.എസ്.എസ് തടത്തിൽപറമ്പ്, ഇ.എം.ഇ.എ.എച്ച്.എസ്.എസ് കൊണ്ടോട്ടി, വി.പി.കെ.എം.എച്ച്.എസ് പുത്തൂർ പള്ളിക്കൽ, ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി എന്നിവിടങ്ങളിലെ എൻ.എസ്.എസ് വളൻറിയർമാരാണ് സംബന്ധിച്ചത്. മുഹമ്മദ് അഷ്റഫ് സ്വാഗതവും എൻ.പി. ഷാജഹാൻ നന്ദിയും പറഞ്ഞു. പ്രകടനവും പൊതുയോഗവും കൊണ്ടോട്ടി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് മുതുവല്ലൂർ മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സൂഫിയൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. തെറ്റൻ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. പി.എ. അബ്ദുൽ അലി, പി. സുബ്രഹ്മണ്യൻ, മുസ്തഫ പരതക്കാട്, ടി. നിസാമുദ്ദീൻ, കുഞ്ഞാപ്പു, ഹരീന്ദ്രബാബു, സി.എ. ഫൈറൂസ്, എം. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story