Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റപ്പാലം മർകസ്​...

ഒറ്റപ്പാലം മർകസ്​ സിൽവർ ജൂബിലി സമാപനത്തിന്​ തുടക്കമായി

text_fields
bookmark_border
ഒറ്റപ്പാലം: മർകസ് സിൽവർ ജൂബിലി ആഘോഷ സമാപനത്തിന് വെള്ളിയാഴ്ച തുടക്കമായി. എ.പി വിഭാഗം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് മാരായമംഗലം അബ്ദുറഹ്‍മാൻ ഫൈസി അധ്യക്ഷത വഹിച്ചു. മുശാവറ അംഗം കെ.പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം സുവനീർ പ്രകാശനം ചെയ്തു. എസ്.ജെ.എം വീരമംഗലം റേഞ്ച് പ്രസിഡൻറ് വീരാൻകുട്ടി ബാഖവി, ഒറ്റപ്പാലം റേഞ്ച് പ്രസിഡൻറ് അബ്ദുൽ ഹമീദ് അൻവരി തുടങ്ങിയവരെ പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ ആദരിച്ചു. മുള്ളൂർക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. പി.പി. മുഹമ്മദ് കുട്ടി മാസ്റ്റർ, സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ, ഉമർഫൈസി മാരായമംഗലം, ഉമർ സഖാഫി, ഹംസകോയ ബാഖവി, റഫീഖ് കയിലിയാട്, എം. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. വൈകീട്ട് ഈസ്റ്റ് ഒറ്റപ്പാലം ഉസ്മാൻ ഔലിയ മഖാം സിയാറത്തോടെയാണ് സിൽവർ ജൂബിലി സമ്മേളത്തിന് തുടക്കം കുറിച്ചത്. ഹംസകുട്ടി ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. തഖ്‌യുദ്ദീൻ തങ്ങൾ, എം.വി. സിദ്ദീഖ് സഖാഫി, അബ്ദു റഷീദ് അഷ്‌റഫി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മർകസ് കാമ്പസിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story