Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറം മണ്ഡലത്തിൽ...

മലപ്പുറം മണ്ഡലത്തിൽ 5.75 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി

text_fields
bookmark_border
മലപ്പുറം: എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പൊതുമരാമത്ത് വകുപ്പ് ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി മലപ്പുറം മണ്ഡലത്തിൽ 5.75 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. അനുമതി ലഭിച്ച പ്രവൃത്തികൾ: ജി.എൽ.പി.എസ് പൂക്കോട്ടൂർ (ഓൾഡ്)കെട്ടിട നിർമാണം-40 ലക്ഷം, അറവങ്കര -വെള്ളൂർ റോഡ് നവീകരണം -35 ലക്ഷം, ആൽപ്പറ്റക്കുളമ്പ് അംഗൻവാടി കെട്ടിട നിർമാണം-15 ലക്ഷം, പുല്ലാണിക്കുണ്ട്- മങ്ങാട്ടുപുലം റോഡ് നവീകരണം-17 ലക്ഷം, മുണ്ടക്കോട്-വേട്ടാംകുന്ന്‌ റോഡ് നവീകരണം-12 ലക്ഷം, ജി.യു.പി.എസ് ആനക്കയം കെട്ടിട നിർമാണം- 50 ലക്ഷം, ജി.യു.പി.എസ് പന്തല്ലൂർ കെട്ടിട നിർമാണവും റോഡ് നവീകരണവും-30 ലക്ഷം, പൊട്ടിപ്പാറ-പുല്ലൻകുന്ന്-മാട്ടുമ്മൽ റോഡ് കോൺക്രീറ്റിങ്ങും പൊട്ടിപ്പാറ-കളപ്പാടൻമുക്ക് ഡ്രൈനേജ് നിർമാണവും-20 ലക്ഷം. കെ.എസ്.ഇ.ബി ചേരി-കുറ്റിരിത്തൊടി പാത്ത് വേ നിർമാണം-10 ലക്ഷം, ജി.എൽ.പി.എസ് പുൽപ്പറ്റ കെട്ടിട നിർമാണം-25 ലക്ഷം, ജി.എൽ.പി.എസ് മൊറയൂർ കെട്ടിട നിർമാണം-20 ലക്ഷം, മൊറയൂർ -വില്ലേജുമുക്ക് അംഗൻവാടി കെട്ടിട നിർമാണം-10 ലക്ഷം, മഞ്ഞപ്പുലത്ത് പാറ-പുതിയത്ത് പാലിശ്ശേരി റോഡ്-15ലക്ഷം, വരിക്കുഴിയിൽ പാലം നിർമാണവും പള്ളിപ്പടി പാലിശ്ശേരിക്കുന്ന് റോഡ് നവീകരണവും-20 ലക്ഷം, മാങ്ങാട്ടിലി-പുലിയേടത്ത് റോഡ് നവീകരണം-25 ലക്ഷം, പാണക്കാട് ജങ്ഷൻ, മൂന്നാംപടി, മോങ്ങം, കളത്തുംപടി, ചട്ടിപ്പറമ്പ്, വള്ളുവമ്പ്രം എന്നിവിടങ്ങളിൽ പാസഞ്ചർ ലോഞ്ചുകളുടെ നിർമാണം-25 ലക്ഷം. മലപ്പുറം കുന്നുമ്മലിൽ ടാക്സി സ്റ്റാൻഡ് കം പാസഞ്ചർ ലോഞ്ച് നിർമാണം-25 ലക്ഷം, മുണ്ടിത്തൊടിക-മാണിക്കംപാറ റോഡ് നവീകരണം-10 ലക്ഷം, മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ-50 ലക്ഷം, വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ്റൂം നിർമാണം-25 ലക്ഷം, കോഡൂർ പി.എച്ച്.സി കെട്ടിട നിർമാണം-21 ലക്ഷം. പൊതുമരാമത്ത് ഫണ്ടിൽ അനുവദിച്ച പ്രവൃത്തികൾ: മൊറയൂർ-വാലഞ്ചേരി-അരിമ്പ്ര-ഊരകം കോളനി റോഡ്-25 ലക്ഷം, അധികാരിത്തൊടി-കുറ്റാളൂർ ഒന്നാം ഘട്ടം-25 ലക്ഷം, ഉമ്മത്തൂർ ആനക്കടവ് പാലം ലിങ്ക് റോഡ്-25 ലക്ഷം.
Show Full Article
TAGS:LOCAL NEWS 
Next Story