Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒടുവിൽ പൊള്ളാച്ചി...

ഒടുവിൽ പൊള്ളാച്ചി പാതയിൽ ഏപ്രിൽ മുതൽ സ്പെഷൽ ട്രെയിനുകൾ

text_fields
bookmark_border
പാലക്കാട്: ഏറെനാളത്തെ മുറവിളികൾക്കൊടുവിൽ ബ്രോഡ്ഗേജാക്കി ഉയർത്തിയ പാലക്കാട്-പൊള്ളാച്ചി പാതയിൽ ട്രെയിൻ സർവിസ് വീണ്ടും ആരംഭിക്കുന്നു. നാല് സ്പെഷൽ സർവിസുകളാണ് ആരംഭിക്കുന്നത്. ഏപ്രിൽ എട്ടുമുതൽ ജൂലൈ ഒന്നുവരെ ഞായറാഴ്ചകളിൽ തിരുനെൽവേലി-കോയമ്പത്തൂർ റൂട്ടിലും ഏപ്രിൽ 11 മുതൽ ജൂലൈ നാലുവരെ ബുധനാഴ്ചകളിൽ കോയമ്പത്തൂർ-തിരുനെൽവേലി റൂട്ടിലും ട്രെയിൻ സർവിസ് നടത്തും. ഏപ്രിൽ ഒമ്പത് മുതൽ ജൂലൈ മൂന്നുവരെ എല്ലാ തിങ്കളാഴ്ചകളിലും കോയമ്പത്തൂരിൽനിന്ന് പൊള്ളാച്ചി വഴി ചെങ്കോട്ടയിലേക്കും ഏപ്രിൽ 10 മുതൽ ജൂലൈ മൂന്നുവരെ ചെങ്കോട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് എല്ലാ ചൊവ്വാഴ്ചകളിലും സർവിസ് നടത്തും. തിരുനെൽവേലിയിൽനിന്ന് വൈകീട്ട് 6.20ന് പുറപ്പെടുന്ന പ്രതിവാര സ്പെഷൽ ട്രെയിൻ (നമ്പർ: 06013) കോയമ്പത്തൂരിൽ തിങ്കളാഴ്ച പുലർച്ച 5.30ന് എത്തും. ബുധനാഴ്ച രാത്രി 10ന് പുറപ്പെടുന്ന കോയമ്പത്തൂർ-തിരുനെൽവേലി പ്രതിവാര സ്പെഷൽ ട്രെയിൻ (നമ്പർ: 06014) രാവിലെ 8.35ന് തിരുനെൽവേലിയിലെത്തും. ആറ് സ്ലീപർ കോച്ച്, ഒരു എ.സി ത്രീ ടയർ കോച്ച്, ആറ് അൺ റിസർവ്ഡ് കോച്ച് എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റോപ്പുകൾ: കോവിൽപട്ടി, സത്തൂർ, വിരുതനഗർ, മധുരൈ, ദിണ്ടിഗൽ, ഓട്ടൻഛത്രം, പഴനി, ഉദുമൽപേട്ടൈ, പൊള്ളാച്ചി, കൊല്ലങ്കോട്, പുതുനഗരം, പാലക്കാട് ടൗൺ, പാലക്കാട് ജങ്ഷൻ. കോയമ്പത്തൂരിൽനിന്ന് തിങ്കളാഴ്ചകളിൽ രാത്രി 10.15ന് പുറപ്പെടുന്ന കോയമ്പത്തൂർ-ചെങ്കോട്ട പ്രതിവാര സ്പെഷൽ ട്രെയിൻ (06017) ചൊവ്വാഴ്ച രാവിലെ 9.20ന് ചെങ്കോട്ടയിലെത്തും. ചെങ്കോട്ടയിൽനിന്ന് വൈകീട്ട് 5.00ന് പുറപ്പെടുന്ന ചെങ്കോട്ട-കോയമ്പത്തൂർ പ്രതിവാര സ്പെഷൽ ട്രെയിൻ (06018) പിറ്റേന്ന് പുലർച്ച നാലിന് കോയമ്പത്തൂരെത്തും. ആറ് സ്ലീപർ കോച്ച്, ഒരു എ.സി ത്രീ ടയർ കോച്ച്, ആറ് അൺ റിസർവ്ഡ് കോച്ച് എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റോപ്പുകൾ: പാലക്കാട് ജങ്ഷൻ, പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട്, പൊള്ളാച്ചി, ഉദുമൽപേട്ടൈ, പഴനി, ഒട്ടംഛത്രം, ദിണ്ടിഗൽ, മധുരൈ, വിരുതനഗർ, തിരുട്ടങ്ങൽ, ശിവകാശി, ശ്രീവില്ലുപുത്തൂർ, രാജപാളയം, സങ്കരൻ കോവിൽ, പാമ്പങ്കോവിൽസണ്ടി, കടയനല്ലൂർ, തെങ്കാശി.
Show Full Article
TAGS:LOCAL NEWS 
Next Story