Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ള...

കുടിവെള്ള സംരക്ഷണത്തിന് പൊട്ടിക്കല്ലില്‍ ബഹുജന കൂട്ടായ്മ

text_fields
bookmark_border
പൂക്കോട്ടുംപാടം: കുടിവെള്ളത്തിനുവേണ്ടി പുഴ സംരക്ഷിക്കാന്‍ ഗ്രാമം ഒത്തുചേര്‍ന്നു. അമരമ്പലം പഞ്ചായത്തിലെ പൊട്ടിക്കല്ല് നിവാസികളാണ് കോട്ടപ്പുഴയിലെ ജലചൂഷണത്തിനെതിരെ പൗരസമിതി രൂപവത്കരിച്ചു ഒത്തുചേര്‍ന്നത്. വേനലായാൽ കിട്ടക്കനിയായ കുടിവെള്ളത്തിന് വേണ്ടിയുള്ള വർഷങ്ങളായുള്ള തർക്കത്തിന് അധികൃതര്‍ക്ക് ശാശ്വത പരിഹാരം കാണാൻ കഴിയാത്തതാണ് നാട്ടുകാരെ മുഴുവന്‍ വിളിച്ചുചേര്‍ത്ത് എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിച്ചത്. കോട്ടപ്പുഴയുടെ മുകളിലുള്ള മലയോര കര്‍ഷകര്‍ വലിയ പ്ലാസ്റ്റിക് കുഴലുകള്‍ ഉപയോഗിച്ച് വ്യാപകമായ രീതിയില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലമൂറ്റുന്നതിനാല്‍ പൊട്ടിക്കല്ല് പ്രദേശത്ത് പുഴയില്‍ നീരൊഴുക്ക് നിലക്കുന്നതോടെ സമീപ കിണറുകളില്‍ വള്ളം വറ്റുകയാണ്. ഉരുളന്‍കല്ലുകളായതിനാല്‍ കിണറുകള്‍ അപ്രാപ്യമായ ഈ പ്രദേശത്ത് പലരും ഗാര്‍ഹികാവശ്യങ്ങള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കും പുഴവെള്ളമാണ് ആശ്രയിക്കുന്നത്. ഈ വര്‍ഷം മഴ കുറവായതിനാല്‍ നേരത്തേതന്നെ പുഴയില്‍ വെള്ളം കുറയുകയും കുടിവെള്ള പ്രശ്നം തലപൊക്കുകയും ചെയ്തു. എന്നാല്‍, കുടിവെള്ളത്തിന് ജലവിഭവ വകുപ്പി‍​െൻറയോ പഞ്ചായത്തി‍​െൻറയോ കുടിവെള്ള സംവിധാനങ്ങള്‍ ഒന്നുംതന്നെ ഈ പ്രദേശത്തില്ല. ഇതോടെ കോട്ടപ്പുഴയില്‍നിന്ന് കാർഷികാവശ്യങ്ങള്‍ക്കുള്ള അനധികൃത ജല ഉപയോഗത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊട്ടിക്കല്ല് പൗരസമിതി ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. തുടർന്ന് ഫോറസ്റ്റ്, വില്ലേജ് ഓഫിസർമാരും അമരമ്പലം പഞ്ചയത്ത് അംഗങ്ങളും നാട്ടുകാരും പൗരസമിതിയും യോഗം ചേരുകയും ചെയ്തു. എന്നാല്‍, ഏഴുദിവസം പുഴയിലൂടെ വെള്ളം ഒഴുക്കാനും മൂന്നു ദിവസം കൃഷി നനക്കാനും എടുത്ത ഈ തീരുമാനം കർഷകർ അംഗീകരികാതെ ഇപ്പോഴും ജലചൂഷണം ദിനംപ്രതി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പൊട്ടിക്കല്ല് നിവാസികള്‍ ഒത്തുചേര്‍ന്നത്. കോട്ടപ്പുഴയിലെ അനധികൃത ജലചൂഷണത്തിനെതിരെ കോടതിയെ സമിപിക്കാൻ പൗരസമിതി തീരുമാനിച്ചു. പൊട്ടിക്കല്ല് അങ്ങാടിയില്‍ ചേർന്ന യോഗത്തിൽ പരിഷത്ത് മേഖല സെക്രട്ടറി എസ്.ബി. ഷാജി അധ്യക്ഷത വഹിച്ചു. പരിഷത്ത്, പരിസ്ഥിതി പ്രവർത്തകൻ കെ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പശ്ചിമഘട്ട വന സംരക്ഷണ സമിതി ചെയർമാൻ മുസ്തഫ പാണ്ടിക്കാട്, വാർഡ് അംഗം സുധാമണി, പൊട്ടിക്കല്ല് പൗരസമിതി ചെയർമാൻ റോയി ജോസഫ്, കുളത്തിങ്ങൽ ബാബു എന്നിവർ സംസാരിച്ചു. കൂട്ടായ്മയില്‍ സ്ത്രീകളും കുട്ടികളും അടക്കം 100 കണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫോട്ടോ ppm1 പുഴ സംരക്ഷിക്കാന്‍ ചേർന്ന പൊട്ടിക്കല്ല് ജനകീയ കൂട്ടയ്മയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. രാജേന്ദ്രന്‍ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story