Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ കോളജിൽ...

മെഡിക്കൽ കോളജിൽ ആദിവാസി ചികിത്സ കിട്ടാതെ മരിച്ചു

text_fields
bookmark_border
കോഴിക്കോട്/പൂക്കോട്ടുംപാടം: മെഡിക്കൽ കോളജിൽ ആദിവാസി വയോധികൻ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുംപാടം ചേലോട് കോളനിയിലെ കണ്ടൻ (50) ആണ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് തെങ്ങിൽ നിന്ന് വീണ് കൈയും കാലും പൊട്ടിയ ഇദ്ദേഹത്തെ ആദ്യം നിലമ്പൂർ ജില്ല ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ജില്ല ആശുപത്രിയിൽനിന്ന് വിട്ടുനൽകിയ ആംബുലൻസിൽ രണ്ടരയോടെയാണ് െമഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതെന്ന് കൂടെ വന്നവർ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽനിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും വൈകീട്ട് അഞ്ചുവരെ വിദഗ്ധ ചികിത്സ നൽകാതെ കിടത്തുകയായിരുന്നുവത്രെ. ഭാര്യ മാതി മാത്രമാണ് കണ്ട​െൻറ കൂടെയുണ്ടായിരുന്നത്. വേദനിക്കുന്നുെവന്നും മറ്റും കണ്ടൻ പറയുന്നുണ്ടായിരുന്നു. സഹായത്തിനായി ആശുപത്രിയിൽ ആദിവാസി പ്രമോട്ടർമാരൊന്നും ഉണ്ടായിരുന്നില്ല. അഞ്ചുമണി കഴിഞ്ഞപ്പോഴാണ് ഇദ്ദേഹം മരിച്ചത്. മരിച്ചതിനുശേഷവും ഏറെനേരം അത്യാഹിത വിഭാഗത്തിൽതന്നെ കിടത്തി. രാത്രി എട്ടുമണിയോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. ജില്ല കലക്ടർ യു.വി. ജോസ് മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് വിശദീകരണം തേടിയിട്ടുണ്ട്. കലക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ കെ.ടി. സുബ്രഹ്മണ്യൻ ആശുപത്രിയിലെത്തി പ്രാഥമികാന്വേഷണം നടത്തി. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരുെട വിശദീകരണം. ജനന-മരണ രജിസ്ട്രേഷൻ കൗണ്ടറായ കിയോസ്കിൽ തിരക്കായതുമൂലമാണ് മൃതദേഹം കൂടുതൽ സമയം അത്യാഹിത വിഭാഗത്തിൽ കിടത്തേണ്ടിവന്നതെന്നും അധികൃതർ വ്യക്തമാക്കി. തലക്കുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവവും ഉള്ള അവസ്ഥയിലാണ് കണ്ടനെ ആശുപത്രിയിലെത്തിച്ചതെന്നും സി.ടി സ്കാൻ െചയ്യാൻ കൊണ്ടുപോവുന്നതിനിടെയാണ് മരിച്ചതെന്നും ഡോക്ടർമാർ മൊഴിനൽകി.
Show Full Article
TAGS:LOCAL NEWS 
Next Story