Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ഉദരംപൊയില്‍^മാളിയേക്കല്‍ റോഡ് വീതികൂട്ടി ടാറിങ് നടത്തി

text_fields
bookmark_border
ഉദരംപൊയില്‍-മാളിയേക്കല്‍ റോഡ് വീതികൂട്ടി ടാറിങ് നടത്തി കാളികാവ്: ഉദരംപൊയിൽ-മാളിയേക്കല്‍ റോഡ് വീതികൂട്ടി ടാറിങ് നടത്തി. സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ ചെലവഴിച്ചാണ് രണ്ട് മീറ്ററോളം റോഡ് ടാർ ചെയ്തത്. ചോക്കാട് ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നാണിത്. നിരവധി തവണ ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും റോഡ് വീതികൂട്ടി ആധുനിക രീതിയില്‍ നടത്തുന്നത് ആദ്യമായാണ്. 2016-17 ബജറ്റിൽ രണ്ട് കോടി രൂപയാണ് ഇതിനായി പൊതുമരാമത്ത് വകുപ്പിന് സര്‍ക്കാര്‍ നല്‍കിയത്. ഉദരംപൊയില്‍ മുതല്‍ മാളിയേക്കല്‍ പാലാട്ടുമുണ്ട കുളം വെര രണ്ടര കിലോമീറ്ററോളം ദൂരമാണ് വീതികൂട്ടി ടാറിങ് നടത്തിയത്. റോഡ് വീതികൂട്ടാനായി വിഘാതമായി നിന്ന കെട്ടിടം പൊളിച്ചുനീക്കി. പാറമ്മലില്‍ കയറ്റം കുറക്കുകയും വെള്ളപൊയിലില്‍ ഓവുപാലം പുതുക്കിപ്പണിയുകയും ചെയ്തു. പനംപൊയില്‍ വെരയുള്ള ബാക്കി മൂന്ന് കിലോമീറ്റര്‍ കൂടി പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story