Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ണമ്പള്ളി...

കണ്ണമ്പള്ളി എസ്​റ്റേറ്റിൽ ആനക്കൂട്ടം; വൈദ്യുതികാൽ തകർത്തു

text_fields
bookmark_border
കരുവാരകുണ്ട്: വേനൽ കനക്കുന്നതോടെ വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നു. കൽകുണ്ട് ചേരിയിലെ കണ്ണമ്പള്ളി എസ്റ്റേറ്റിലാണ് വ്യാഴാഴ്ച രാത്രി ആനകൾ നാശംവിതച്ചത്. ചേരി പാണ്ടൻപാറക്ക് സമീപത്തെ വൈദ്യുതി കാലുകളിലൊന്ന് ആനകൾ തകർത്തു. ഇതോടെ ഫോറസ്റ്റ് ഔട്ട്പോസ്റ്റിലേക്കടക്കമുള്ള വൈദ്യുതി വിതരണം നിലച്ചു. കണ്ണമ്പള്ളിയിലും സമീപത്തെ തോട്ടങ്ങളിലും കാട്ടാന വ്യാപക കൃഷിനാശവും വരുത്തി. കൊമ്പനടക്കം ഒമ്പതോളം ആനകൾ കൃഷിയിടത്തിൽ തമ്പടിക്കുന്നതായും പലപ്പോഴും തൊഴിലാളികൾ ഇവയിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെടാറുള്ളതെന്നും എസ്റ്റേറ്റ് സൂപ്രണ്ട് നെല്ലിക്കൽ ജോസഫ് പറഞ്ഞു. വനാതിർത്തിയിൽ സൗരോർജ വേലി നിർമിക്കണമെന്ന ആവശ്യം അവഗണിക്കുന്നതാണ് ആനകളുടെ വിഹാരത്തിന് കാരണം. കൃഷിയിടങ്ങളിൽ പകൽപോലും ജോലിയെടുക്കാനാവാത്ത അവസ്ഥയുണ്ടെന്ന് തൊഴിലാളികളും പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story