Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൻഷനേഴ്സ് യൂനിയൻ...

പെൻഷനേഴ്സ് യൂനിയൻ വാർഷിക സമ്മേളനം ഇന്ന്

text_fields
bookmark_border
പെൻഷനേഴ്സ് യൂനിയൻ വാർഷിക സമ്മേളനം ഇന്ന് തിരൂർ: കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ തിരൂർ ടൗൺ യൂനിറ്റ് 26ാം വാർഷിക സമ്മേളനം ശനിയാഴ്ച രാവിലെ 9.30ന് തിരൂർ സ്കൗട്ട് ഹാളിൽ നടക്കും. നഗരസഭ ചെയർമാൻ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്യും. 12.15ന് സാംസ്കാരിക സെമിനാറും 2.15ന് തെരഞ്ഞെടുപ്പും നടക്കും. ക്ഷേത്രോത്സവവും ക്ഷേത്രഗോപുര സമർപ്പണവും കല്‍പകഞ്ചേരി: വൈലത്തൂർ ചിലവിൽ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വേട്ടക്കൊരു മകൻ പാട്ടുത്സവം 25, 26 തീയതികളിൽ നടക്കും. പുതുതായി നിർമിച്ച ക്ഷേത്രഗോപുരത്തി​െൻറ സമർപ്പണവും ഇതോടൊപ്പം നടക്കും. 25ന് വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ ഏഴിന് കലവറ നിറക്കൽ, വൈകീട്ട് ഏഴിന് കണ്ണൂർ കലാഞ്ജലി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നാട്യ വിസ്മയം ശാസ്ത്രീയ നൃത്തപരിപാടി എന്നിവ നടക്കും. പ്രതിഷ്ഠാദിനമായ 26ന് രാവിലെ 10ന് പാട്ടിന് കൂറയിടൽ, 11ന് ക്ഷേത്ര ഗോപുര സമർപ്പണം, ഉച്ചക്ക് 12.30ന് പ്രസാദ ഊട്ട്, വൈകീട്ട് നാലിന് പഞ്ചാരിമേളത്തോടുകൂടി കാഴ്ചശീവേലി, വൈകീട്ട് ഏഴിന് ഓട്ടന്തുള്ളൽ, എട്ടിന് ഇരട്ടത്തായമ്പക, രാത്രി 10ന് മുല്ലക്കൽ പാട്ട്, എഴുന്നള്ളത്ത്, കളത്തിൽ നൃത്തം, നാളികേരമെറിയൽ ചടങ്ങ് എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ച വിശേഷാൽപൂജകൾക്ക് തന്ത്രി വര്യൻ കല്ലൂർമന അനുജൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story