Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊളാടിയുടെ ഛായാചിത്രം...

കൊളാടിയുടെ ഛായാചിത്രം ഏറ്റുവാങ്ങി

text_fields
bookmark_border
പൊന്നാനി: സി.പി.ഐ സംസ്ഥാന സമ്മേളന നഗരിയിലേക്ക് കൊളാടി ഗോവിന്ദൻകുട്ടിയുടെ ഛായാചിത്രം ദേശീയ എക്സി. അംഗം ബിനോയ് വിശ്വം ഏറ്റുവാങ്ങി. കൊളാടിയുടെ പത്നി ഡോ. പത്മം കൊളാടി ഛായാചിത്രം കൈമാറി. ആദ്യ നിയമസഭ സാമാജികനും കമ്യൂണിസ്റ്റ് നേതാവുമായ കൊളാടിയുടെ സ്മൃതിമണ്ഡപത്തിൽ വർത്തമാനകാല വിഷയങ്ങളിൽ സംവദിക്കുന്നത് അർഥപൂർണമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. കൊളാടിയുടെ വസതിയിൽ നടന്ന ചടങ്ങിൽ സി.പി.ഐ നേതാക്കളായ പി.പി. സുനീർ, അജിത്കൊളാടി, എ.കെ. ജബ്ബാർ, എൻ. സിറാജുദ്ദീൻ, പി.പി. അബ്ദുറഹിമാൻ, കൊളാടിയുടെ മകൾ അരുണ എന്നിവർ സംബന്ധിച്ചു. പൊന്നാനി സ്വലാത്ത് വാർഷികത്തിന് പരിസമാപ്തി പൊന്നാനി: പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ മാസാന്ത സ്വലാത്ത് മജ്്ലിസി​െൻറ മൂന്നുദിവസം നീണ്ട വാർഷികം സമാപിച്ചു. സമാപന ആത്മീയ സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഹബീബ് തുറാബ് തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. അബൂബക്കർ സഖാഫി അരീക്കോട് പ്രഭാഷണം നടത്തി. മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ, അബ്ദുല്ല ബാഖവി ഇയ്യാട്, കെ.എം. മുഹമ്മദ് ഖാസിം കോയ, ജഅഫർ അസ്ഹരി, സഅദ് സഖാഫി, യഹ്യ നഈമി, സമദ് അഹ്സനി, ഉമർ ഇർഫാനി, ഹാരിസ് അദനി, കോയ ജൗഹരി, സി. അബ്ദുറഹീം, ഇ.കെ. സിദ്ദീഖ് എന്നിവർ സംബന്ധിച്ചു. ദിക്ർ ദുആ മജ്ലിസിന് കാന്തപുരം ഉസ്താദ് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story