Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡപകടങ്ങൾക്കെതിരെ...

റോഡപകടങ്ങൾക്കെതിരെ ജാഗ്രത; സുരക്ഷ ശക്​തമാക്കും

text_fields
bookmark_border
മലപ്പുറം: റോഡപകടം കുറക്കാനും ഗതാഗത കുരുക്ക് ഒഴിവാക്കാനും ദേശീയപാതയിലും മറ്റു പ്രധാന റോഡുകളിലും സുരക്ഷ സംവിധാനം ശക്തമാക്കാനും ജില്ല ട്രാഫിക് ഉപദേശകസമിതി യോഗം തീരുമാനിച്ചു. ദേശീയപാത വീതികൂട്ടൽ ഏറെക്കുറെ പൂർത്തിയായതിനാൽ റോഡ് അലൈൻമ​െൻറ് പ്രശ്നങ്ങൾക്ക് പരിഹാരമായി. സൈൻ ബോർഡുകൾ, ഡിവൈഡറുകൾ എന്നിവയും സ്ഥാപിച്ചു. ചങ്കുവെട്ടി, എടപ്പാൾ തുടങ്ങിയ മെയിൻ ജങ്ഷനുകളിൽ യാത്രക്കാർക്കായി ശൗചാലയം തുറക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും. അപകട മേഖലകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികൾ തുടർപരിപാടിയായി നിലനിർത്താൻ സന്നദ്ധസംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. പഞ്ചായത്ത്-മുനിസിപ്പൽ തലങ്ങളിലെ ട്രാഫിക് െറഗുലേറ്ററി കമ്മിറ്റികളിൽ റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറത്തി​െൻറ (റാഫ്) പ്രതിനിധികളെ പങ്കെടുപ്പിക്കും. ഡെപ്യൂട്ടി കലക്ടർ ജയശങ്കർ പ്രസാദ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ഹാരിഷ്, ആർ.ടി.ഒ കെ.സി. മാണി, റോഡ് സേഫ്റ്റി അതോറിറ്റി അംഗം പി. ശങ്കരനാരായണൻ, റാഫ് സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്്ദു, നാഷനൽ ഹൈവേ ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനീയർ എം.കെ. സിനി, ഡി.ഡി.ആർ ബി.എസ്.ഐ അബ്ദുൽ ഹക്കീം, സമീർ ബാബു, എ.ടി. സൈതലവി, കെ. നാരായണൻ, കെ. അബ്്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story