Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡിജിറ്റൽ വളൻറിയർമാരുടെ ...

ഡിജിറ്റൽ വളൻറിയർമാരുടെ ശിൽപശാല 27ന്​

text_fields
bookmark_border
മലപ്പുറം: ജില്ലയിലെ ഒാൺലൈൻ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതി​െൻറ ഭാഗമായി ഡിജിറ്റൽ വളൻറിയർമാർക്ക് ശിൽപശാല നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ന് രാവിലെ 10ന് മലപ്പുറം പ്രശാന്ത് ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയാക്കി മാറ്റുന്നതി​െൻറ ആദ്യപടിയായാണ് ശിൽപശാല. ജില്ല ഇ-ഗവേണൻസ് സൊസൈറ്റിയുടെയും വികാസ് പീഡിയ ഒാൺലൈൻ പോർട്ടലി​െൻറയും നേതൃത്വത്തിൽ അക്ഷയ, ലീഡ് ബാങ്ക്, നാഷനൽ ഇൻഫർമാറ്റിക് സ​െൻറർ എന്നിവയുടെ സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്. സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സർക്കാർ, അർധ സർക്കാർ, സ്വകാര്യ ഒാൺലൈൻ പോർട്ടലുകളിലെ വിദഗ്ധരും പെങ്കടുക്കും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. േഫാൺ: 9656347995. ജില്ല ഇ-ഗവേണൻസ് സൊസൈറ്റി പ്രോജക്ട് മാനേജർ കിരൺ എസ്. മേനോൻ, വികാസ് പീഡിയ സംസ്ഥാന കോഒാഡിനേറ്റർ സി.വി. ഷിബു, അബ്ദുൽ നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story