Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാതിലടക്കാതെ സ്വകാര്യ...

വാതിലടക്കാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

text_fields
bookmark_border
പുലാമന്തോൾ: നിയമം കാറ്റിൽപറത്തി സ്വകാര്യ ബസുകളുടെ യാത്ര. പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിലോടുന്ന നിരവധി ദീർഘദൂര-ഹ്രസ്വദൂര ബസുകളാണ് വാതിലടക്കാതെ സർവിസ് നടത്തുന്നത്. ഏറെ യാത്രതിരക്കുള്ള രാവിലെയും വൈകുന്നേരവും വാതിലുകളടക്കാതെ ചവിട്ടുപടിയിൽ പോലും യാത്രക്കാരെ നിർത്തിയാണ് പല ബസുകളുടെയും യാത്ര. സാധാരണ വാതിലുകളുള്ള മിക്ക ബസുകളും വാതിലടക്കുമ്പോൾ ഡ്രൈവറുടെ നിയന്ത്രണത്തിലുള്ള എയർ ഡോറുകൾ അടക്കാതെയാണ് ഈ റൂട്ടിലെ മിക്ക ബസുകളും സഞ്ചരിക്കുന്നത്. മുൻവശത്തെ വാതിലടക്കാതെയുള്ള സ്ത്രീകളുടെ ബസ് യാത്രയിൽ പല സ്ഥലങ്ങളിൽനിന്നും അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ബസ് ജീവനക്കാർ അതൊന്നും കാര്യമാക്കാതെയാണ് യാത്രക്കാരെ ചവിട്ടുപടിയിലും മറ്റും നിർത്തി യാത്രയാവുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story