Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡി.എൽ.ഒ ലൈസൻസ് വിതരണ...

ഡി.എൽ.ഒ ലൈസൻസ് വിതരണ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഏലംകുളം: പഞ്ചായത്തിലെ വ്യാപാരി വ്യവസായികളുടെ ഡി.എൽ.ഒ ലൈസൻസ് വിതരണ ക്യാമ്പ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ആരോഗ്യ ഡി.എൽ.ഒ വിഭാഗവും കേരള വ്യാപാരി വ്യവസായി സമിതി ഏലംകുളം യൂനിറ്റും സംയുക്തമായാണ് ലൈസൻസ് പുതുക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. സാനിറ്ററി-ഹെൽത്ത് സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് ലൈസൻസ് നൽകുന്ന സമ്പ്രദായമാണ് നടപ്പാക്കുന്നത്. 70 വ്യാപാരികൾക്ക് ക്യാമ്പിൽ ലൈസൻസ് അനുവദിച്ചു. മൂന്നും നാലും തവണ വ്യാപാരികൾ പഞ്ചായത്ത് അധികൃതരെ സമീപിക്കേണ്ട രീതിക്കാണ് മാറ്റം വരുത്തിയത്. എൻ.പി. മൂസ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്‌ടർ അരുൺകുമാർ, വിഭാഗം തലവൻ ജോൺസൺ ആൻറണി എന്നിവർ സംസാരിച്ചു. സി. അശ്റഫ് സ്വാഗതവും ടി.യു. കമറുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story